Actor Bala | 'ബാല എന്നെയും കുഞ്ഞിനെയും വഞ്ചിച്ചു, എന്റെ ഒപ്പ് വ്യാജമായിട്ടു'; ബാലയ്ക്കെതിരെ വീണ്ടും കേസ് നൽകി അമൃത

Last Updated:

ഈ മാസം ഏഴിന് കടവന്ത്ര പൊലീസ് ആണ് ബാലയ്ക്കെതിരെ കേസ് എടുത്ത്

News18
News18
എറണാകുളം: നടൻ ബാലയ്ക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയിന്മേലാണ് കേസ്. കോടതിയിൽ നൽകിയ ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ കൃത്രിമം കാണിച്ചു എന്നാണ് അരോപണം. ഈ മാസം ഏഴിന് കടവന്ത്ര പൊലീസ് ആണ് ബാലയ്ക്കെതിരെ കേസ് എടുത്ത്.
ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ ബാല ഒപ്പ് വ്യാജമായി ഇട്ടതായുമാണ് പരാതി. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിർമിച്ചെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്. വ്യാജ രേഖകൾ ചമച്ച് ഹൈക്കോടതിയിൽ തന്നെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും അമൃതയുടെ പരാതിയിൽ ചൂണ്ടിക്കാട്ടി.
മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിൽ തിരിമറി കാണിച്ചു ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു വ്യാജ രേഖയുണ്ടാക്കി എന്നിങ്ങനെയുള്ള പരാതികളും അമൃത നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു.
അമൃത സുരേഷും നടൻ ബാലയും തമ്മിൽ 2010-ലായിരുന്നു വിവാഹിതരായത്. ഐ‍ഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ വെച്ച് പരിചയപ്പെട്ടതിന് പിന്നാലെയുണ്ടായ സൗഹൃദം പ്രണയമാകുകയും പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. 2016 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Actor Bala | 'ബാല എന്നെയും കുഞ്ഞിനെയും വഞ്ചിച്ചു, എന്റെ ഒപ്പ് വ്യാജമായിട്ടു'; ബാലയ്ക്കെതിരെ വീണ്ടും കേസ് നൽകി അമൃത
Next Article
advertisement
പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തും; പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും; കൊച്ചിയിൽ യുവാവ് പിടിയിൽ
പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തും; ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും;കൊച്ചിയിൽ യുവാവ് പിടിയിൽ
  • കൊച്ചിയിൽ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ.

  • മലപ്പുറം സ്വദേശി അജിത്തിന്റെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തി.

  • അജിത്ത് മാനേജരായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ട്രെയിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

View All
advertisement