പ്രശാന്ത് വിജയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം
Last Updated:
മലയാളി സംവിധായകന് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം. ലണ്ടനിലെ യൂ കെ അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവത്തിലാണ് യുവ സംവിധായകനായ പ്രശാന്ത് വിജയുടെ നേട്ടം. 'അതിശയങ്ങളുടെ വേനൽ' എന്ന ചിത്രമാണ് പ്രശാന്ത് വിജയെ അവാർഡിനർഹനാക്കിയത്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ ചന്ദ്ര കിരൺ 2017 ലെ മികച്ച ബലാതാരത്തിനുള്ള പ്രത്യേക ജൂറി പരാമർശം നേടിയിരുന്നു. ചിത്രത്തിന്റെ ഇന്ത്യക്കു പുറത്തുള്ള ആദ്യ പ്രദർശനമാണിത്. അദൃശ്യനാകാനുള്ള ഒന്‍പത് വയസ്സുകാരന്റെ ആഗ്രഹവും അതിനു വേണ്ടിയുള്ള പരിശ്രമവുമാണ് ചിത്രത്തിന്റെ പ്രമേയം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 26, 2018 2:42 PM IST







