പൃഥ്വിരാജ് സുകുമാരൻ സംവിധാന ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ വിശദാംശങ്ങൾ പുറത്ത്. “ബ്രോ ഡാഡി” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും മോഹൻലാൽ നായകനായി അഭിനയിക്കും. മലയാളത്തിലെ വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്‍റെ വിശദാംശങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടത്.
മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിൻ സാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.
'നിങ്ങളെ ചിരിപ്പിക്കാനും ചിരിപ്പിക്കാനും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സിനിമയാകും ഇതെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമുക്കെല്ലാവർക്കും സന്തോഷകരമായ ഒരു സിനിമ ലഭിച്ച സമയമാണിതെന്ന് ഞാൻ ഊഹിക്കുന്നു. ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Also Read- 'ലൂസിഫർ എന്ന പേരിന് എന്താ കുഴപ്പം?' മകന്റെ പേരുദോഷം മാറ്റാൻ അപ്പനും അമ്മയും കോടതി കയറി
“ബ്രോ ഡാഡി” എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കും. പശ്ചാത്തലസംഗീത് എം ആർ രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്. വാവാ നജുമുദ്ദീൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കൽ പ്രൊഡക്ഷൻ കൺട്രോളറുമായിരിക്കും. മനോഹരൻ പയ്യന്നൂർ ഫിനാൻസ് കൺട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയർ ആണ് നിർവ്വഹിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bro daddy, Kalyani Priyadarsan, Mohanlal Bro Daddy, Prithviraj, Prithviraj announces new film