മലപ്പുറം: വഴിക്കടവിന് സമീപം മഞ്ചക്കോടും വനിതാ മതിലിനെതിരെ മാവോയിസ്റ്റുകള് പോസ്റ്ററുകള് പതിച്ചു. വനിതാ മതില് വര്ഗീയ മതിലാണെന്ന പോസ്റ്ററുകളാണ് മഞ്ചക്കോട് പതിച്ചത്. നേരത്തെ കണ്ണൂരിലും സമാന പരാമര്വുമായി മാവോയിസ്റ്റുകളുടെ ലഘുലേഖകള് കണ്ടെത്തിയിരുന്നു.
ശബരിമല ദര്ശനത്തിന് എത്തുന്ന സ്ത്രീകള്ക്ക് സംരക്ഷണം നല്കുകയായിരുന്നു സര്ക്കാര് ചെയ്യേണ്ടതെന്നും സ്ത്രീകളെ തടയുന്ന ആര്എസ്എസിന് പഴഞ്ചന് ചിന്താഗതിയാണെന്നും പോസ്റ്ററില് പറയുന്നു. മാവോയിസ്റ്റുകളെ കണ്ടെന്ന വാര്ത്തകളുടെ അടിസ്ഥാനത്തില് ഇവരെ പിടികൂടുന്നതിനുള്ള തെരച്ചിലും പൊലീസ് ഊര്ജിതമാക്കി. ഇതിനായി മലപ്പുറം, വയനാട്, കണ്ണൂര് ജില്ലാ പൊലീസ് മേധാവിമാര്ക്ക് ചുമതല നല്കിയിട്ടുണ്ട്. സ്ഥിതിഗതികള് സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയില് തിരുവനന്തപുരത്ത് ചേര്ന്ന യോഗം അവലോകനം ചെയ്തു.
Also Read: വനിതാ മതിൽ വർഗീയ മതിലെന്ന് മാവോയിസ്റ്റുകൾ
നേരത്തെ ജനകീയ വിമോചന ഗറില്ലാ സേന കബനി ദളത്തിന്റെ വാര്ത്താ ബുള്ളറ്റിനിലായിരുന്നു വനിതാ മതിലിനെതിരെ പരാമര്ശം ഉണ്ടായിരുന്നത്. ലഘുലേഖകള് ഇന്നലെ കൊട്ടിയൂരിലായിരുന്നു വിതരണം ചെയ്തത്. 'ഫാസിസത്തെ നശിപ്പിക്കാന് അടിമുടി സായുധരാവുക' എന്നെഴുതിയ പോസ്റ്ററും ഒട്ടിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Maoist, Maoist kerala, Maoist poster, മാവോയിസ്റ്റ്, മാവോയിസ്റ്റ് പോസ്റ്റര്. സിപിഎം, സിപിഎം