Bro Daddy | നടുറോട്ടില്‍ വണ്ടി നിര്‍ത്തി എഴുതുന്ന പൃഥ്വി; വൈറലായി ഫോട്ടോ
- Published by:Karthika M
- news18-malayalam
Last Updated:
ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡി ( bro daddy). ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും(prithviraj) മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
റോഡില്‍ വണ്ടി നിര്‍ത്തിയിട്ട് കാറിന് മുകളില്‍ വെച്ച് എന്തോ കാര്യമായി എഴുതുന്ന ചിത്രമാണ് പൃഥ്വി പങ്കു വച്ചിരിക്കുന്നത്. രസകരമായ ഒരു അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്. ''റോഡിന് നടുവില്‍ വച്ച് പ്രചോദനം കിട്ടിയാല്‍ നിങ്ങള്‍ വണ്ടി നിര്‍ത്തും, എഴുതും. ബ്രോ ഡാഡി ദിനങ്ങള്‍,'' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ചിത്രം ഒടിടി റിലീസ് ആകുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.
advertisement
മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൌബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.
advertisement
ബ്രോ ഡാഡി'' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസും നിര്‍വ്വഹിക്കും. പശ്ചാത്തലസംഗീത് എം ആര്‍ രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്.
Also Read - ഇന്ത്യന്‍ സിനിമാ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നു; പ്രഭാസ് നാഗ് അശ്വിന് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
വാവാ നജുമുദ്ദീന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരിക്കും. മനോഹരന്‍ പയ്യന്നൂര്‍ ഫിനാന്‍സ് കണ്‍ട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയര്‍ ആണ് നിര്‍വ്വഹിക്കുക.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 12, 2021 8:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Bro Daddy | നടുറോട്ടില്‍ വണ്ടി നിര്‍ത്തി എഴുതുന്ന പൃഥ്വി; വൈറലായി ഫോട്ടോ






