സ്ക്രീനിൻ്റെ പകുതി അവർക്ക്; ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി വ്യത്യസ്ത രീതിയിലെ സ്മരണയുമായി മലയാള ചിത്രം 'പ്രൈവറ്റ്'

Last Updated:

ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി പങ്കുവെച്ചു കൊണ്ട് പ്രൈവറ്റ് സിനിമയുടെ 'എലോൺ' എന്ന പേരിലുള്ള 'ഫസ്റ്റ് സിംഗിൾ' ആണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്

പ്രൈവറ്റ് സിനിമയിലെ ഗാനം
പ്രൈവറ്റ് സിനിമയിലെ ഗാനം
ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് 'പ്രൈവറ്റ്' എന്ന മലയാള ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി പങ്കുവെച്ചു കൊണ്ട് പ്രൈവറ്റ് സിനിമയുടെ 'എലോൺ' എന്ന പേരിലുള്ള 'ഫസ്റ്റ് സിംഗിൾ' ആണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.
ടൈറ്റിൽ കാർഡിന്റെ ഫ്രെയിമിൽ പലസ്തീൻ പതാകയുടെ നിറത്തിലുള്ള ഓഡിയോ വേവും ശ്രദ്ധേയമാണ്.
'കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന' ആവശ്യവും ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാനവേഷത്തിലെത്തുന്ന പ്രൈവറ്റിന്റെ 'ഫസ്റ്റ് സിംഗിളി'ൽ അണിയറക്കാർ ഉയർത്തിയിട്ടുണ്ട്. സരിഗമയാണ് ഗാനം പുറത്തിറക്കിയത്.
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവഹിക്കുന്ന 'പ്രൈവറ്റ്' ഒക്ടോബർ 10ന് പ്രദർശനത്തിനെത്തുന്നു.
'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന ഈ ചിത്രം സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി.കെ. ഷബീർ നിർമിക്കുന്നു. നവാഗതനായ അശ്വിൻ സത്യ സംഗീതവും പശ്ചാത്തലസംഗീതവും നിർവ്വഹിക്കുന്നു.
advertisement
ഛായാഗ്രഹണം- ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ- തജു സജീദ്, എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം- സരിത സുഗീത്, മേക്കപ്പ്- ജയൻ പൂങ്കുളം, ആർട്ട്- മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ- സുരേഷ് ഭാസ്കർ, സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്, സൗണ്ട് മിക്സിംഗ്- പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ, സ്റ്റിൽസ്- അജി കൊളോണിയ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: The first song from the Malayalam film 'Private' has been released, dedicating half of the screen to the children killed in Gaza. The 'first single' of the film 'Private', titled 'Alone', has been released in front of the audience, dedicating half of the screen to the thousands of innocent children killed in Gaza.
advertisement
The audio wave in the color of the Palestinian flag in the frame of the title card is also noteworthy
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സ്ക്രീനിൻ്റെ പകുതി അവർക്ക്; ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി വ്യത്യസ്ത രീതിയിലെ സ്മരണയുമായി മലയാള ചിത്രം 'പ്രൈവറ്റ്'
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement