ഇന്റർഫേസ് /വാർത്ത /Film / 'താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ ഇനി സിനിമയില്ല'; നിലപാട് കടുപ്പിച്ച് നിർമ്മാതാക്കളുടെ സംഘടന

'താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ ഇനി സിനിമയില്ല'; നിലപാട് കടുപ്പിച്ച് നിർമ്മാതാക്കളുടെ സംഘടന

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പുതിയ സിനിമകളുടെ ചെലവ് പകുതിയായി കുറക്കണമെന്നും നിർമ്മാതാക്കളുടെ സംഘടന.

  • Share this:

കൊച്ചി:  കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സിനിമാ ലോകം മറ്റൊരു പ്രതിസന്ധിയിലേക്ക്. താരങ്ങളുടെ പ്രതിഫലം പകുതിയായി കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ പരസ്യമായി ആവശ്യപ്പെ‌ട്ടതാണ് പുതിയ പ്രതിസന്ധി. നിലവിലെ സാഹചര്യത്തിൽ താരങ്ങളുടെ പ്രതിഫലമടക്കമുള്ള കാര്യങ്ങളിൽ കുറവ് വരുത്താതെ മുന്നോട്ടു പോകാൻ പറ്റില്ലെന്ന്  കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമാകാതെ പുതിയ സിനിമകൾ ആരംഭിക്കില്ലെന്ന് സംഘടന പ്രസിഡൻ്റ് എം. രഞ്ജിത്ത് അറിയിച്ചു.

66 സിനിമകൾ മുടങ്ങിക്കി ടക്കുകയാണ്. സർക്കാർ നിയന്ത്രണത്തിൽ എങ്ങനെ ഷൂട്ടിംഗ് തുടങ്ങാമെന്ന് മുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളോട് ആലോചിക്കണം. ഉടനെയൊന്നും  സിനിമാ മേഖലാ സജീവമാകാനുള്ള സാധ്യതയില്ലെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ പുതിയ സിനിമകളുടെ ചെലവ് പകുതിയായി കുറക്കണം. ഈ തീരുമാനം സിനിമാ മേഖലയിലെ മറ്റു സംഘടനകളെയും അറിയിക്കും. അല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല ഇതിനോട് എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും  നിർമ്മാതാക്കൾപറഞ്ഞു.

TRENDING:കഠിനംകുളം കൂട്ടബലാത്സക്കേസില്‍ വൻ ഗൂഡാലോചനയെന്ന് പൊലീസ്; 5 പേർ അറസ്റ്റിൽ [NEWS]'ഞങ്ങളുടെ പാര്‍ട്ടി കോടതിയും പൊലീസ് സ്‌റ്റേഷനുമാണ്'; വിവാദ പരാമർശവുമായി വനിതാ കമ്മിഷൻ അധ്യക്ഷ [NEWS]Reliance Jio | ഫേസ്ബുക്ക് മുതൽ മുബാദല വരെ; ആറാഴ്ചക്കിടെ ജിയോയിലെത്തിയത് 87,655 കോടി രൂപയുടെ നിക്ഷേപം [NEWS]

താരങ്ങളുടെയും സാങ്കേതിക വിദഗദ്ധരുടെയും പ്രതിഫലം നിയന്ത്രിക്കാൻ പറ്റാത്തതായി. ഇത് കുറയക്കണം. 2010 ൽ നിന്ന് വലിയ കുതിച്ചുചാട്ടമാണുണ്ടായത്.  താരങ്ങൾ സ്വമേധയാ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺ ലൈൻ റിലീസിന് നിർമ്മാതാക്കൾ വലിയ താത്പര്യം കാണിക്കുന്നില്ല. എന്നാൽ സംഘടനയക്ക് എതിർപ്പില്ല. വലിയ പ്രതിസന്ധിയിലൂടെയാണ് സിനിമാ മേഖല കടന്നു പോകുന്നത്. ഈ ഘട്ടത്തിൽ എല്ലാവരും സഹകരിക്കാൻ തയാറാകണമെന്നും താരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രതിഫലം കുറയ്ക്കണമെന്നും കൊച്ചിയിൽ ചേർന്ന നിർമ്മാതാക്കളുടെ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. എല്ലാ സിനിമ സംഘടനകളുമായും ചർച്ച നടത്തും. അഭിപ്രായ സമന്വയമുണ്ടാകാതെ പുതിയ സിനിമ ഉണ്ടാകില്ല.

സിനിമാ മേഖലയക്കായി എങ്ങനെയും സഹകരിക്കാൻ  മമ്മൂട്ടിയും മോഹൻലാലും വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. സിനിമയ്ക്ക് അനുകൂലമായി കൂടുതൽ തീരുമാനങ്ങൾ സർക്കാരിൽ നിന്ന് ഉണ്ടാകുമെന്നാണ് സംഘടനയുടെ പ്രതീക്ഷ.

First published:

Tags: Amma malayalam film, Film producer