Pushpa 2 collection: കളക്ഷനിൽ തെലുങ്കിനെ മറികടന്ന് പുഷ്പയുടെ ഹിന്ദിപതിപ്പ്; ബോളിവുഡിൽ 100 കോടി കടന്ന് അല്ലുവിന്റെ പുഷ്പ

Last Updated:

പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്

News18
News18
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായകനായി വൻ ഹൈപ്പിൽ എത്തിയ ചിത്രമാണ് പുഷ്പ 2റൂൾ . ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. രണ്ട് ദിവസം പിന്നിടുമ്പോൾ സിനിമ 400 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. രണ്ടാം ദിനത്തിലേക്ക് വരുമ്പോൾ പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ ഹിന്ദി പതിപ്പാണ് കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത്.രണ്ടാം ദിനത്തിൽ തെലുങ്ക് പതിപ്പ് 27.1 കോടി നേടിയപ്പോൾ ഹിന്ദി പതിപ്പ് 55 കോടിയാണ് നേടിയത്. ഇതോടെ ഹിന്ദി പതിപ്പ് മാത്രം 125.3 കോടിയാണ് നേടിയത്. തെലുങ്ക് പതിപ്പാകട്ടെ 118.05 കോടിയും കളക്ട് ചെയ്തിട്ടുണ്ട്. ഇവയ്ക്ക് പുറമെ തമിഴിലും സിനിമയ്ക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്.
പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുകയാണ് രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരിക്കുന്നത്. ഈ ജൈത്രയാത്ര തുടർന്നാൽ സിനിമയുടെ ടോട്ടൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തിൽ മാത്രം സിനിമ ആഗോളതലത്തിൽ 294 കോടിയായിരുന്നു നേടിയത്.ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 ഇറങ്ങിയിരിക്കുന്നത്. പ്രീ സെയിലിൽ നിന്ന് മാത്രം ചിത്രം 100 കോടി നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Pushpa 2 collection: കളക്ഷനിൽ തെലുങ്കിനെ മറികടന്ന് പുഷ്പയുടെ ഹിന്ദിപതിപ്പ്; ബോളിവുഡിൽ 100 കോടി കടന്ന് അല്ലുവിന്റെ പുഷ്പ
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement