പുഷ്പയിലെ മാദക ഗാനത്തിന് പിന്നിലെ ശബ്ദം; ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ

Last Updated:

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം

ഇന്ദ്രവതി ചൗഹാൻ, അങ്കം അട്ടഹാസം
ഇന്ദ്രവതി ചൗഹാൻ, അങ്കം അട്ടഹാസം
പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ (Pushpa movie) 'ഉ ആണ്ടവാ മാവാ... ഉ ഊ ആണ്ടവാ മാവാ...' എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ (Indravathi Chauhan) ആദ്യമായി മലയാളത്തിൽ പാടുന്നു.
ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽകുമാർ ജി. നിർമ്മിച്ച് സുജിത് എസ്. നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'അങ്കം അട്ടഹാസം' (Ankam Attahasam) എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദ് സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിംഗ് നടന്നത്.
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ആക്ഷൻ പാക്ക്ഡ് ത്രില്ലറാണ്.
ഫിനിക്സ് പ്രഭു ഉൾപ്പെടെ മികച്ച ആക്ഷൻ കോറിയോഗ്രാഫർമാർ ചിത്രത്തിൻ്റെ ഭാഗമാകുന്നു. മ്യൂസിക് ഡയറക്ടർ - ശ്രീകുമാർ വാസുദേവ്, ഗാനരചന - ഡസ്റ്റൺ അൽഫോൺസ്, കോ- പ്രൊഡ്യൂസർ- സാമുവൽ മത്തായി (USA), ക്യാമറ - ശിവൻ എസ് സംഗീത്, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്, പി.ആർ.ഒ. - അജയ് തുണ്ടത്തിൽ.
advertisement
Summary: Indravathi Chauhan, who shot to fame singing 'Oo Antava Oo Oo Antava' song for the movie Pushpa is making her singer debut in Malayalam for the upcoming movie Ankam Attahasam. It is an action thriller film having Madhav Suresh, Shine Tom Chacko and Saiju Kurup on board
മലയാളം വാർത്തകൾ/ വാർത്ത/Film/
പുഷ്പയിലെ മാദക ഗാനത്തിന് പിന്നിലെ ശബ്ദം; ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ
Next Article
advertisement
'നന്ദി ദൈവമേ, സത്യമേവ ജയതേ’; ദിലീപിനെ ചേർത്തുനിർത്തി നാദിർഷ
'നന്ദി ദൈവമേ, സത്യമേവ ജയതേ’; ദിലീപിനെ ചേർത്തുനിർത്തി നാദിർഷ
  • നടൻ ദിലീപിനെ വെറുതേ വിട്ട കോടതി വിധിയിൽ നാദിർഷ പ്രതികരിച്ചു.

  • ‘നന്ദി ദൈവമേ, സത്യമേവ ജയതേ’ എന്നായിരുന്നു നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ്.

  • ദിലീപിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു നാദിർഷയുടെ പോസ്റ്റ്.

View All
advertisement