കെട്ടുപ്രായം കടന്ന പുഷ്പാംഗദന് പെണ്ണ് കിട്ടിയോ? 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ട്രെയ്‌ലർ

Last Updated:

ഒരു കല്യാണ വീട്ടിൽ നടക്കുന്ന മനോഹരമായ രസക്കാഴ്ചകളും അതോടൊപ്പം തന്നെ അല്പം നൊമ്പരം ഉണർത്തുന്ന ജീവിതത്തിന്റെ നേർക്കാഴ്ചകളുമാണ് ട്രെയ്‌ലറിൽ കാണുന്നത്

പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം
പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം
ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ നടൻ സുധീഷ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു. ഒരു കല്യാണ വീട്ടിൽ നടക്കുന്ന മനോഹരമായ രസക്കാഴ്ചകളും അതോടൊപ്പം തന്നെ അല്പം നൊമ്പരം ഉണർത്തുന്ന ജീവിതത്തിന്റെ നേർക്കാഴ്ചകളുമാണ് ട്രെയ്‌ലറിൽ കാണുന്നത്.
വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർമിൽ ഉടമസ്ഥനുമായ നാല്പത് കഴിഞ്ഞ പുഷ്പാംഗദന്റെ ഏറേ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ കല്യാണത്തലേന്ന് പുഷ്പാംഗദന്റെ മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവബഹുലമായ നർമ്മ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
കോമഡി റൊമാന്റിക് ജോണറിൽ വയനാടിന്റെ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ച സിനിമയിൽ ഉണ്ണിരാജ, സി.എം. ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
ഗിനീഷ് ഗോവിന്ദ്, രമേഷ് കാപ്പാട്, റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളൻ, ജലജാ റാണി, നിധിഷ കണ്ണൂർ, നിമിഷ ബിജോ, കൃഷ്ണപ്രിയ, വിലു ജനാർദ്ദനൻ, പ്യാരിജാൻ, കൃഷ്ണ ബാലുശ്ശേരി, ഷെറിൻ തോമസ്, റീന തുടങ്ങിയവരാണ് മറ്റു നടീനടന്മാർ. അഷ്റഫ് പാലാഴി ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ഗിരീഷ് ആമ്പ്ര, അഡ്വക്കേറ്റ് ശ്രീരഞ്ജിനി എന്നിവർ എഴുതിയ വരികൾക്ക് ശ്രീജിത്ത് റാം സംഗീതം പകർന്നു. രാജേഷ്, നിഷാദ്, അമല റോസ് ഡൊമിനിക് എന്നിവരാണ് ഗായകർ.
advertisement
പ്രൊഡക്ഷൻ കൺട്രോളർ- രൂപേഷ് വെങ്ങളം, ആർട്ട്- വിനയൻ വള്ളിക്കുന്ന്, മേക്കപ്പ്- പ്യാരി ജാൻ പാരിസ് മേക്ക് ഓവർ, കോസ്റ്റ്യൂം ഡിസൈനർ -രാജൻ തടായിൽ, അസ്സോസിയേറ്റ് ഡയറക്ടർ- ഹാഷിം സക്കീർ നീലാടൻ, രാഹുൽ ആർ.ടി.പി., പശ്ചാത്തല സംഗീതം- ശ്രീജിത്ത് റാം, പ്രൊഡക്ഷൻ മാനേജർ-രാജീവ് ചേമഞ്ചേരി, വിഷ്ണു ഒ.കെ., സ്റ്റുഡിയോ- മലയിൽ ഫിലിം സ്റ്റുഡിയോ എറണാകുളം, സ്റ്റിൽസ്- കൃഷ്ണദാസ് വളയനാട്, ഡിസൈൻസ്‌- സുജിബാൽ, വിതരണം- മൂവി മാർക്ക്‌ റിലീസ്.
ജനുവരി പതിനാറിന് 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ. - എ.എസ്. ദിനേശ്, മനു ശിവൻ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കെട്ടുപ്രായം കടന്ന പുഷ്പാംഗദന് പെണ്ണ് കിട്ടിയോ? 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ട്രെയ്‌ലർ
Next Article
advertisement
Love Horoscope January 10 | വെല്ലുവിളികളെ മറികടക്കാൻ ക്ഷമ, വ്യക്തമായ ആശയവിനിമയം, സഹാനുഭൂതി എന്നിവ ആവശ്യമാണ് : ഇന്നത്തെ പ്രണയഫലം അറിയാം
വെല്ലുവിളികളെ മറികടക്കാൻ ക്ഷമ, വ്യക്തമായ ആശയവിനിമയം, സഹാനുഭൂതി എന്നിവ ആവശ്യമാണ് : ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയത്തിൽ പോസിറ്റീവ് മാറ്റങ്ങൾക്കും അവസരങ്ങൾക്കും സാധ്യതയുണ്ട്

  • തെറ്റിദ്ധാരണകളും വൈകാരിക വെല്ലുവിളികളും നേരിടേണ്ടിവരും

  • സഹാനുഭൂതിയും പ്രണയബന്ധങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കും

View All
advertisement