Rangeela | റിലീസ് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ട്; ആമിർ ഖാൻ, ഊർമിള മതോണ്ട്കർ ചിത്രം 'രംഗീല' റീ-റിലീസിന്

Last Updated:

ആമിർ ഖാൻ, ഊർമിള മതോണ്ട്കർ, ജാക്കി ഷ്രോഫ് എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച 'രംഗീല' 30 വർഷങ്ങൾക്ക് ശേഷം വീണ്ടും

രംഗീല
രംഗീല
ആമിർ ഖാൻ (Aamir Khan), ഊർമിള മതോണ്ട്കർ (Urmila Matondkar), ജാക്കി ഷ്രോഫ് (Jackie Shroff) എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച 'രംഗീല' 30 വർഷങ്ങൾക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. പ്രേക്ഷകർക്ക് 4K HD ഫോർമാറ്റിൽ ചിത്രം കാണാൻ അവസരം ലഭിക്കും. പഴയ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് കൊണ്ടുവരാനും, അതോടൊപ്പം പുതിയ തലമുറയ്ക്ക് പഴയകാല സിനിമാ മാസ്മരികത പരിചയപ്പെടുത്താനും ചിത്രത്തിന്റെ നിർമ്മാതാക്കൾ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിന്റെ റെസ്റ്റോർ ചെയ്ത പതിപ്പ് 2025 നവംബർ 28ന് തിയേറ്ററുകളിൽ എത്തും.
"സാധാരണക്കാർക്കും വലിയ സ്വപ്നങ്ങൾ കാണാൻ ധൈര്യപ്പെടാമെന്ന് കാണിക്കുന്ന സിനിമയാണ് 'രംഗീല'. നിയമങ്ങൾക്കെതിരെ കഥപറയുന്ന ചിത്രങ്ങളാണ് പലപ്പോഴും ഏറ്റവും അവിസ്മരണീയമായത് എന്ന് അതിന്റെ വിജയം തെളിയിച്ചു," ചിത്രം സംവിധാനം ചെയ്ത രാം ഗോപാൽ വർമ്മ പറഞ്ഞു.
രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത 'രംഗീല' എന്ന ചിത്രം 1995-ൽ തിയറ്ററുകളിൽ പുറത്തിറങ്ങി. ആമിർ ഖാൻ, ഊർമിള മതോണ്ട്കർ, ജാക്കി ഷ്രോഫ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. 'രംഗീലാ രേ', 'മംഗ്‌താ ഹേ ക്യാ', 'തൻഹാ തൻഹാ യഹാൻ പേ ജീന, 'ഹേ രാമ', 'യാരോൻ സുൻ ലോ സരാ', 'ക്യാ കരേ ക്യാ ന കരേ' തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഈ ചിത്രം നമുക്ക് നൽകി. ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയത് എ.ആർ. റഹ്മാൻ.
advertisement
തന്റെ ആദ്യത്തെ തിരിച്ചുകിട്ടാത്ത പ്രണയമാണ് സിനിമയുടെ പേരിന് പിന്നിലെ പ്രചോദനമെന്ന് രാം ഗോപാൽ വർമ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
Summary: After 30 years, 'Rangeela', starring Aamir Khan, Urmila Matondkar and Jackie Shroff and directed by Ram Gopal Varma in the lead roles, is all set to return to the big screen. The audience will get the opportunity to watch the film in 4K HD format. The restored version of the film will hit the theatres on November 28, 2025
മലയാളം വാർത്തകൾ/ വാർത്ത/Film/
Rangeela | റിലീസ് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ട്; ആമിർ ഖാൻ, ഊർമിള മതോണ്ട്കർ ചിത്രം 'രംഗീല' റീ-റിലീസിന്
Next Article
advertisement
ഹരിയാനയിൽ സ്‌ഫോടകവസ്തു പിടികൂടിയ കേസിൽ വനിതാ ഡോക്ടറും നിരീക്ഷണത്തിൽ; കാറിൽ നിന്ന് തോക്കും വെടിയുണ്ടകളും
ഹരിയാനയിൽ സ്‌ഫോടകവസ്തു പിടികൂടിയ കേസിൽ വനിതാ ഡോക്ടറും നിരീക്ഷണത്തിൽ; കാറിൽ നിന്ന് തോക്കും വെടിയുണ്ടകളും
  • ഹരിയാനയിൽ 350 കിലോഗ്രാമിലധികം സ്ഫോടകവസ്തുക്കളും അത്യാധുനിക ആയുധങ്ങളും പിടികൂടി.

  • വനിതാ ഡോക്ടർ ഉൾപ്പെടെ നിരവധി പ്രൊഫഷണലുകൾ ഭീകരവിരുദ്ധ പോരാട്ടത്തിൽ നിരീക്ഷണത്തിൽ.

  • ഡൽഹി-എൻസിആർ മേഖലയിൽ വലിയ ആക്രമണങ്ങൾ നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇവ കൊണ്ടുവന്നത്.

View All
advertisement