സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും മാത്രമല്ല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും കമന്റുകളിലും വരെ നര്‍മ്മം വാരിവിതറുന്നയാളാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. മിമിക്രി വേദികളിലൂടെ ടെലിവിഷനിലേക്കും പിന്നീട് സിനിമയിലേക്കും കടന്നുവന്ന അദ്ദേഹം ഇന്ന് മലയാള സിനിമയില്‍ തന്റെതായ ഒരിടം കണ്ടെത്തി കഴിഞ്ഞു.
ഇപ്പോഴിതാ അടുത്തിടെ അമേരിക്കയിലേക്ക് യാത്ര നടത്തിയ രമേഷ് പിഷാരടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചിക്കാഗോയിലെ ലേക്ക് മിഷിഗണ്‍ തടാകത്തില്‍ ജീന്‍സും ജാക്കറ്റും ധരിച്ച് ചൂണ്ടയിടുന്ന തന്റെ ചിത്രം അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ‘ഫിഷാരടി’ എന്ന തലക്കെട്ടൊടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളുമായി ആരാധകരും എത്തിയതോടെ ‘ഫിഷാരടി’യുടെ ചൂണ്ടയിടല്‍ വൈറലായി. ഹാസ്യവേഷങ്ങളില്‍ തിളങ്ങി നില്ക്കുന്ന താരം അവതാരകന് എന്ന നിലയിലും സ്റ്റാന്‍ഡ് അപ് കോമേഡിയന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്.
ജയറാം , കുഞ്ചാക്കോ ബോബന്, അനുശ്രീ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ പഞ്ചവര്‍ണതത്ത എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം നടത്തിയ രമേഷ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്വ്വന് എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Facebook photo, Ramesh pisharody