കര്‍ണാടക നിയമസഭ തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് നേടിയ മഹാവിജയത്തെ കുറിച്ച് കുറിപ്പുമായി നടനും സംവിധായകനുമായ രമേശ് പിഷാരടി. ‘മഹാവിജയത്തിന്റെ സഹയാത്രികൻ ആയതിൽ സന്തോഷമുണ്ടെന്നും ആര് ജയിച്ചിരുന്നെങ്കിലും അവസരോചിതമായി പക്ഷം ചേർന്ന് പരിഹസിക്കാൻ തയ്യാറായിരുന്നവർ പോലും അഭിനന്ദിക്കുവാനുള്ള തിരിച്ചറിവ് കാണിച്ചതിൽ അതിലേറെ സന്തോഷം’. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചുവെന്നാണ് രമേശ് പിഷാരടി പറഞ്ഞുവെക്കുന്നത്. കര്‍ണാടകയില്‍ ആര് ജയിച്ചിരുന്നെങ്കിലും അവസരോചിതമായി പക്ഷം ചേർന്ന് രാഹുലിനെ പരിഹസിക്കാൻ തയ്യാറായിരുന്നവർ പോലും അഭിനന്ദിക്കുവാനുള്ള തിരിച്ചറിവ് കാണിച്ചതിൽ അതിലേറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുത്തതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് രമേശ് പിഷാരടി ഫേസ്ബുക്കില്‍ ഇക്കാര്യം കുറിച്ചത്.
അതേസമയം, കോണ്‍ഗ്രസിന്‍റെ കര്‍ണാടക വിജയത്തില്‍ നടന്മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും പ്രതികരിച്ചു.താനൊരു കോൺഗ്രസുകാരനല്ല, എങ്കിലും കർണാടകയിലെ കോൺഗ്രസ്സിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നുവെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
‘രാഹുൽജി..നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു…അഭിവാദ്യങ്ങൾ’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സൗത്ത് ഇൻഡ്യയെ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കാൻ ഇനി കേരളവും കൂടി ജനാധിപതൃവൽക്കരിക്കണമെന്നും അതിന് ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ടെന്നും ഹരീഷ് പേരടി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.