Haal release date | പ്രണയനായകനായി ഷെയ്ൻ നിഗം വീണ്ടും; 'ഹാൽ' റിലീസ് ഏപ്രിൽ മാസത്തിൽ

Last Updated:

സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ഷെയ്ൻ നിഗമിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നാണ്

ഹാൽ
ഹാൽ
ഷെയ്ൻ നിഗമിനെ (Shane Nigam) നായകനാക്കി വീര സംവിധാനം ചെയ്യുന്ന റൊമാന്റിക്‌ ചിത്രമാണ് 'ഹാൽ' (Haal movie). ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അതേസമയം, സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ഷെയ്ൻ നിഗമിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നാണ്. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുക. ജോണി ആന്റണി, നിഷാന്ത് സാഗർ, മധുപാൽ, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ജെ.വി.ജെ. പ്രൊഡക്ഷൻസിൻറെ ബാനറിൽ ഒരുങ്ങുന്ന ഹാലിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'. ബോളിവുഡ് ഗായകൻ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.
മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്റർറ്റൈനർ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിൻറെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി.
advertisement
ക്യാമറ: രവി ചന്ദ്രൻ, ആർട്ട് ഡയറക്ഷൻ: പ്രശാന്ത് മാധവ്, നാഥൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, പ്രൊജക്റ്റ്‌ ഡിസൈനർ: ഷംനാസ് എം. അഷ്‌റഫ്‌, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, സഞ്ജയ് ഗുപ്ത, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ., മേക്കപ്പ്: അമൽ ചന്ദ്രൻ, കോറിയോഗ്രഫി: സാൻഡി, ഷെരീഫ്, ദിനേശ് കുമാർ മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, പ്രൊജക്ട് കോ-ഓ‍ർഡിനേറ്റർ: ജിബു.ജെടിടി, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്സ്, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിൻറ്, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പി.ആർ.ഒ.: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Haal release date | പ്രണയനായകനായി ഷെയ്ൻ നിഗം വീണ്ടും; 'ഹാൽ' റിലീസ് ഏപ്രിൽ മാസത്തിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement