ഗ്രാമീണ പശ്ചാത്തലത്തിൽ സൗബിൻ ഷാഹിറും നമിതാ പ്രമോദും; 'മച്ചാന്റെ മാലാഖ' റിലീസ് തീയതി പ്രഖ്യാപിച്ചു
- Published by:meera_57
- news18-malayalam
Last Updated:
സൗബിനും നമിതയും ചേർന്നുള്ള ഒരു സേവ് ദ ഡേറ്റ് പോസ്റ്ററിലൂടെയാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്
സൗബിൻ ഷാഹിറും നമിത പ്രമോദും നായികാനായകന്മാരാകുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖ'യുടെ (Machante Malakha) റിലീസ് തീയതി പ്രഖ്യാപിച്ചു. അബാം മൂവീസിൻ്റ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രം പുതുവർഷ റിലീസായി ഫെബ്രുവരി 27ന് ചിത്രം തിയെറ്ററുകളിൽ എത്തും. അബാം മൂവീസിന്റെ പതിമൂന്നാമത്തെ ചിത്രം കൂടിയാണിത്. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്നു. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയ്നറാണ് ചിത്രം.
സൗബിനും നമിതയും ചേർന്നുള്ള ഒരു സേവ് ദ ഡേറ്റ് പോസ്റ്ററിലൂടെയാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള പോസ്റ്റർ സൗബിന്റെ കഥാപാത്രത്തിലുള്ള വ്യത്യസ്തത കാണിക്കുന്നതിനൊപ്പം പ്രേക്ഷക ശ്രദ്ധയും നേടുന്നു.
ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ.യു. (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ (ബഡായി), ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
advertisement
സംവിധായകൻ ജക്സൻ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം - ഔസേപ്പച്ചൻ, ഛായാഗ്രഹണം - വിവേക് മേനോൻ, എഡിറ്റർ- രതീഷ് രാജ്, കലാസംവിധാനം - സഹസ് ബാല, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റും ഡിസൈൻ- അരുൺ മനോഹർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിജോ ജോസ്, പ്രൊഡക്ഷൻ മാനേജർസ്- അഭിജിത്ത്, വിവേക്; പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്- ഗിരിശങ്കർ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
advertisement
Summary: Release date announced for Soubin Shahir, Namitha Pramod movie 'Machante Malakha'. The film marks the 13th venture of Abam movies. The release date has been made public with a 'save-the-date' kind of poster released by the makers. The plot revolves around a rustic setting
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 09, 2025 12:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗ്രാമീണ പശ്ചാത്തലത്തിൽ സൗബിൻ ഷാഹിറും നമിതാ പ്രമോദും; 'മച്ചാന്റെ മാലാഖ' റിലീസ് തീയതി പ്രഖ്യാപിച്ചു