മോഹൻലാലിന്റെ എമ്പുരാനൊപ്പം ഇറങ്ങാൻ ഭാവനയും; തമിഴ് ചിത്രം ‘ദി ഡോർ’ റിലീസ് തിയതി പ്രഖ്യാപിച്ചു

Last Updated:

ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ആണ് നിർമാണം

ദി ഡോർ
ദി ഡോർ
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് 'U/A' സർട്ടിഫിക്കറ്റ് ലഭിച്ചു. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ആണ് നിർമാണം. മലയാളികളുടെ പ്രിയ നടി ഭാവന നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചതും ഹൊറർ ചിത്രമായ ‘ഹണ്ട്’ എന്ന സിനിമക്ക് വേണ്ടിയായിരുന്നു. പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് അജിത്തിനൊപ്പം നായികയായി ‘ആസൽ’ എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ‘ദ ഡോർ’ എന്ന ചിത്രം.
ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു. തമിഴിൽ റിലീസിന് ഒരുങ്ങുന്ന സിനിമ ആദ്യ ഘട്ടത്തിന് ശേഷം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസിന് എത്തുമെന്ന് സംവിധായകൻ അറിയിച്ചു. ചിത്രത്തിൽ ഭാവന ഒരു ആർക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോൾ ഗണേഷ് വെങ്കിട്ടറാം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.
advertisement














View this post on Instagram
























A post shared by Jaiiddev. (@jaiiddev)



advertisement
മാർച്ച് 28ന് തീയേറ്റർ റിലീസ് ആയി എത്തുന്ന ആക്ഷൻ ഹൊറർ ത്രില്ലർ സഫയർ സ്റ്റുഡിയോസ്സാണ് വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം നിർവഹിക്കുമ്പോൾ സംഗീതം വരുൺ ഉണ്ണി ആണ് ഒരുക്കുന്നത്. എഡിറ്റിംഗ്: അതുൽ വിജയ്, കലാസംവിധാനം: കാർത്തിക് ചിന്നുഡയ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ശിവ ചന്ദ്രൻ,ആക്ഷൻ: മെട്രോ മഹേഷ്, കോസ്റ്യുംസ്: വെൺമതി കാർത്തി, ഡിസൈൻസ്: തൻഡോറ, പി.ആർ.ഒ. (കേരള): പി. ശിവപ്രസാദ്.
Summary: Actor Bhavana is making a return to Tamil cinema with the movie 'The Door' directed by her brother Jaidev and bankrolled by husband Naveen
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാലിന്റെ എമ്പുരാനൊപ്പം ഇറങ്ങാൻ ഭാവനയും; തമിഴ് ചിത്രം ‘ദി ഡോർ’ റിലീസ് തിയതി പ്രഖ്യാപിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement