എന്നാൽപ്പിന്നെ ക്യാമറ മരണവീട്ടിലേക്ക് പോട്ടെ; സിനിമയിൽ മരണവീട് പ്രമേയമാക്കി ഒരു മലയാളചിത്രം കൂടി; കോലാഹലം തിയേറ്ററിലേക്ക്
- Published by:meera_57
- news18-malayalam
Last Updated:
'വ്യസനസമേതം ബന്ധുമിത്രാദികൾ' എന്ന സിനിമയ്ക്ക് പിന്നാലെ ലാൽ ജോസ് അവതരിപ്പിക്കുന്ന 'കോലാഹലം' മരണവീട്ടിലേക്ക് ക്യാമറ തിരിക്കുന്ന മറ്റൊരു ചിത്രമായി മാറുന്നു
കല്യാണവീടുകളിൽ നിന്നും മരണവീടുകളിലേക്ക് ചുവടുമാറ്റുകയാണ് മലയാള സിനിമ. അനശ്വര രാജൻ, മല്ലികാ സുകുമാരൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ 'വ്യസനസമേതം ബന്ധുമിത്രാദികൾ' എന്ന സിനിമയ്ക്ക് പിന്നാലെ ലാൽ ജോസ് അവതരിപ്പിക്കുന്ന 'കോലാഹലം' മരണവീട്ടിലേക്ക് ക്യാമറ തിരിക്കുന്ന മറ്റൊരു ചിത്രമായി മാറുന്നു.
ലാൽ ജോസ് അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലായ് 11ന് തീയേറ്റർ റിലീസായി ചിത്രം എത്തും. ഒരു മരണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ‘ഭഗവാൻ ദാസൻ്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാൽ വിശ്വനാഥനാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.
advertisement
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ് പിള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.
മ്യൂസിക്: വിഷ്ണു ശിവശങ്കർ, എഡിറ്റർ: ഷബീർ പി., പ്രൊഡക്ഷൻ കൺട്രോളർ: ലിജു നടേരി, ആർട്ട്: സുജിത് വയനാട്, സൗണ്ട് ഡിസൈൻ: ഹരിരാഗ് എം വാരിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, മ്യൂസിക് മിക്സ്: കിഷൻ ശ്രീബാൽ, കളറിസ്റ്റ്: ടിറ്റോ ഫ്രാൻസിസ്, മേക്കപ്പ്: ശ്രീജിത്ത് എൻ സുനിൽ, ലിറിക്സ്: ഗണേഷ് മലയത്ത്, ഫത്തഹു റഹ്മാൻ, വി.എഫ്.എക്സ്: ഫ്രെയിം ഫാക്ടറി, ഡിസൈൻസ്: കഥ, കിഷോർ ബാബു, പി.ആർ.ഒ.: പി. ശിവപ്രസാദ്.
advertisement
Summary: Kolahalam is an upcoming Malayalam cinema based on the commotion taking place in a house where someone had passed away. The film has got an official date of release
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 25, 2025 11:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എന്നാൽപ്പിന്നെ ക്യാമറ മരണവീട്ടിലേക്ക് പോട്ടെ; സിനിമയിൽ മരണവീട് പ്രമേയമാക്കി ഒരു മലയാളചിത്രം കൂടി; കോലാഹലം തിയേറ്ററിലേക്ക്