Explained | Incognito Mode ഉപയോഗിച്ചാലും ഗൂഗിളിൽ നിങ്ങൾ സുരക്ഷിതരാണോ? സംശയം പ്രകടിപ്പിച്ച് ജഡ്ജി

Last Updated:

കോടതിയുടെ വെബ്‌സൈറ്റിൽ പ്രവേശിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് എന്ത് വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും എന്തിനു വേണ്ടിയാണ് ഈ വിവരങ്ങൾ ഉപയോഗിക്കുന്നതെന്നും ഗൂഗിൾ വ്യക്തമാക്കണമെന്ന് കോ കമ്പനിയുടെ അഭിഭാഷകരോട് പറഞ്ഞു.

ഗൂഗിളിൽ ഉപഭോക്താക്കൾക്ക് മറഞ്ഞിരുന്ന് ബ്രൌസ് ചെയ്യാനുള്ള മാർഗമാണ് ഇൻകോഗ്നിറ്റോ മോഡ്. അതായത് നിങ്ങൾ ബ്രൗസ് ചെയ്യുന്ന വിവരങ്ങൾ നിങ്ങളുടെ ഹിസ്റ്ററിയിൽ കാണില്ല. എന്നാൽ, ഉപഭോക്താക്കൾ ഇൻകോഗ്നിറ്റോ മോഡിൽ ബ്രൗസ് ചെയ്യുമ്പോഴും അവരുടെ പ്രവർത്തനങ്ങൾക്ക് എത്രത്തോളം സ്വകാര്യത ലഭിക്കുന്നുണ്ട് എന്നതാണ് നിലവിലെ സംശയം.
ക്രോമിലെ stealth mode അല്ലെങ്കിൽ മറ്റ് ബ്രൗസറുകളിലെ 'private browsing' മോഡ് വഴി ബ്രൗസ് ചെയ്താൽ കമ്പനി നിങ്ങളുടെ തിരച്ചിലുകൾ ഹിസ്റ്ററിയിൽ സൂക്ഷിക്കില്ല എന്നാണ് ഗൂഗിളിന്റെ പേരന്റ് കമ്പനിയായ Alphabet Inc പറയുന്നത്. എന്നാൽ, അമേരിക്കയിലെ ഒരു ജഡ്ജി വ്യാഴാഴ്ച ഗൂഗിൾ ഉപഭോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളെക്കുറിച്ച് ചില സംശയങ്ങൾ പ്രകടിപ്പിച്ച് രംഗത്തെത്തി.
advertisement
കാലിഫോർണിയയിലെ സാൻ ജോസിൽ വ്യാഴാഴ്ച നടന്ന ഒരു വാദത്തിനിടയിലാണ് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലൂസി കോ കമ്പനിയുടെ ഡാറ്റ ശേഖരണ രീതികളിൽ താൻ 'അസ്വസ്ഥയാണെന്ന്' വ്യക്തമാക്കിയത്. ഗൂഗിളിന്റെ സ്വകാര്യ ബ്രൗസിംഗ് രീതികൾ 'അപഹാസ്യമാണെന്നും' 2016 ജൂൺ മുതൽ ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വീഴ്ച വരുത്തിയതിനാൽ ലക്ഷക്കണക്കിന് ആളുകൾക്ക് 5,000 ഡോളർ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുള്ളതായിരുന്നു കേസ്.
നിരവധി പരാതികൾ കഴിഞ്ഞ വർഷം ഗൂഗിളിന് എതിരെ ഉയർന്നിരുന്നു. ഡിജിറ്റൽ പരസ്യത്തിലും ഓൺലൈൻ തിരയലിലും ഗൂഗിൾ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് സംസ്ഥാന, ഫെഡറൽ ഉദ്യോഗസ്ഥരും മറ്റ് ബിസിനസുകാരും സമർപ്പിച്ച പരാതിയിലായിരുന്നു കഴിഞ്ഞ ദിവസത്തെ വാദം.
advertisement
ഇതിനിടെയാണ് ജഡ്ജി തന്റെ സംശയങ്ങൾ പ്രകടിപ്പിച്ചത്. ആരോപണം നിരസിക്കാനുള്ള ഗൂഗിളിന്റെ ശ്രമത്തെ ജഡ്ജി കോ എതിർത്തു. ഉപഭോക്താക്കളുടെ പ്രൊഫൈലുകൾ സൂക്ഷിക്കാനും പരസ്യങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കാനും കമ്പനി ഉപഭോക്താക്കളുടെ ബ്രൗസിംഗ് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് ജഡ്ജി കണ്ടെത്തിയിരുന്നു. കമ്പനിയുടെ സ്വകാര്യതാ നയങ്ങളെ കോ മുമ്പും വിമർശിച്ചിട്ടുണ്ട്.
advertisement
എന്നാൽ, സ്വകാര്യ ബ്രൗസിംഗ് മോഡ് ഉപയോഗിക്കുന്നത് വഴി ഉപഭോക്താക്കളുടെ വിവരങ്ങൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നുണ്ടെന്നാണ് ഗൂഗിളിന്റെ വാദം. കമ്പനിയുടെ സ്വകാര്യതാ നയത്തിൽ കമ്പനിയുടെ രീതികൾ 'വ്യക്തമായി വെളിപ്പെടുത്തുന്നുണ്ടെന്ന്' ഗൂഗിളിന്റെ അഭിഭാഷകനായ ആൻഡ്രൂ ഷാപ്പിറോ വാദിച്ചു. കമ്പനിയുമായി അനലിറ്റിക്സോ മറ്റ് സേവനങ്ങളോ ഉപയോഗിക്കാൻ കരാറുള്ള വെബ്‌സൈറ്റ് ഉടമകൾക്ക് ഗൂഗിളിന്റെ വിവര ശേഖരണത്തെക്കുറിച്ച് നന്നായി അറിയാമെന്ന് ഗൂഗിളിന്റെ മറ്റൊരു അഭിഭാഷകനായ സ്റ്റീഫൻ ബ്രൂം പറഞ്ഞു.
advertisement
ഫെഡറൽ കോടതിയുടെ സിസ്റ്റത്തിലെ വെബ്‌സൈറ്റ് തന്നെ ഗൂഗിളിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സ്വകാര്യത ആശങ്കകളെ കുറച്ചു കാണിക്കാനാണ് ബ്രൂം ശ്രമിച്ചത്. എന്നാൽ, കോടതിയുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾ അറിയാതെ തന്നെ കമ്പനിക്ക് വിവരങ്ങൾ വെളിപ്പെടുത്തുന്നുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ച ജഡ്ജി, 'ഗൂഗിൾ യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നത്' എന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടു.
കോടതിയുടെ വെബ്‌സൈറ്റിൽ പ്രവേശിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് എന്ത് വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും എന്തിനു വേണ്ടിയാണ് ഈ വിവരങ്ങൾ ഉപയോഗിക്കുന്നതെന്നും ഗൂഗിൾ വ്യക്തമാക്കണമെന്ന് കോ കമ്പനിയുടെ അഭിഭാഷകരോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | Incognito Mode ഉപയോഗിച്ചാലും ഗൂഗിളിൽ നിങ്ങൾ സുരക്ഷിതരാണോ? സംശയം പ്രകടിപ്പിച്ച് ജഡ്ജി
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement