താളലയങ്ങളുടെ പൂർണ്ണതയിൽ 101 മങ്കമാർ; പൈങ്കണ്ണൂർ മഹാക്ഷേത്ര മുറ്റത്ത് വിസ്മയമായി മെഗാ തിരുവാതിര
Last Updated:
പൈങ്കണ്ണൂർ മഹാ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ചാണ് മെഗാ തിരുവാതിര അവതരിപ്പിച്ചത്.
101 മലയാളി മങ്കമാർ അണിനിരന്ന മെഗാ തിരുവാതിര അരങ്ങിലെത്തിച്ചു പൈങ്കണ്ണൂർ മഹാക്ഷേത്രം. ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിൻ്റെ ഭാഗമായാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. പ്രത്യേകം തയ്യാറാക്കിയ അരങ്ങിൽ കാണികൾക്ക് നവ്യാനുഭവം സമ്മാനിക്കുന്നതായിരുന്നു തിരുവാതിരക്കളി.
കസവ് ചുറ്റി താളത്തിൽ കൈകൾ കൊട്ടി ഈണത്തിൽ ചുവട് വച്ച് മലയാളി മങ്കമാർ നിറഞ്ഞാടി. 101 മലയാളി മങ്കകൾ ഒരേ താളത്തിൽ ചുവട് വച്ചപ്പോൾ അത് കാഴ്ചക്കാർക്കും നവ്യാനുഭവം ആയിരുന്നു. പൈങ്കണ്ണൂർ മഹാ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ചാണ് മെഗാ തിരുവാതിര അവതരിപ്പിച്ചത്. ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ദീപാരാധനയ്ക്കു ശേഷമായിരുന്നു തിരുവാതിര.
കൃഷ്ണന്‍കുട്ടി ആലപിച്ച ശിവസ്തുതിയോടെയാണ് തിരുവാതിര ആഘോഷത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്നായിരുന്നു 101 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിരയുടെ അരങ്ങേറ്റം. ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് ഇ.വി. ജയപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.ജി. മോഹനന്‍, നവീകരണ കമ്മിറ്റി പ്രസിഡൻ്റ് വി.ആര്‍. ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി കൃഷ്ണന്‍ ചെട്ടിയാര്‍, നൃത്താധ്യാപിക ജിജിഷ മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
Jan 06, 2026 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
താളലയങ്ങളുടെ പൂർണ്ണതയിൽ 101 മങ്കമാർ; പൈങ്കണ്ണൂർ മഹാക്ഷേത്ര മുറ്റത്ത് വിസ്മയമായി മെഗാ തിരുവാതിര






