Rhea Chakraborty| റിയ ചക്രബർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി; ഒക്ടോബർ 6 വരെ ജയിലിൽ തന്നെ

Last Updated:

നടി സാറാ അലിഖാൻ, ശ്രദ്ധ കപൂർ എന്നിവർക്ക് നാർകോടിക്സ് ബ്യൂറോ നോട്ടീസ് അയക്കുമെന്നാണ് സൂചന.

മുംബൈ: ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ ആറ് വരെ നീട്ടി. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് രണ്ടാഴ്ച്ചത്തേക്ക് കൂടി കോടതി നീട്ടിയത്.
അതേസമയം, റിയയും സഹോദരൻ ഷോവിക് ചക്രബർത്തിയും സമർപ്പിച്ച ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി നാളെ പരിഗണിക്കും.
‌‌
സുശാന്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരിമരുന്ന് ആരോപണം ബോളിവുഡിലെ പ്രമുഖ താരങ്ങളിൽ വരെ എത്തി നിൽക്കുകയാണ്. നടി സാറാ അലിഖാൻ, ശ്രദ്ധ കപൂർ എന്നിവർക്ക് നാർകോടിക്സ് ബ്യൂറോ നോട്ടീസ് അയക്കുമെന്നാണ് സൂചന.
You may also like:Deepika Padukone | 'വേണ്ടത് ഹാഷ്, കഞ്ചാവല്ല'; ചാറ്റ് പുറത്ത്, ബോളിവുഡിലെ ലഹരിമരുന്ന് അന്വേഷണം ദീപിക പദുക്കോണിലേക്കും
സുശാന്തിന്റെ മുൻ മാനേജർ ജയ സാഹയെ എൻസിബി ചോദ്യം ചെയ്തിരുന്നു. ബോളിവുഡിലെ മുൻനിര താരങ്ങളുമായി ലഹരിമരുന്നുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നതായി ജയ സാഹ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് സൂചന.
advertisement
ക്വാൻ ടാലന്റ് മാനേജ്മെന്റ് ഏജൻസിയിലെ ജീവനക്കാരിയാണ് ജയ. ബോളിവുഡിലെ പ്രമുഖ താരങ്ങളുമായി ബന്ധമുള്ള കമ്പനിയാണിത്. റിയ ചക്രബർത്തിയുമായുള്ള ചാറ്റിന്റെ അടിസ്ഥാനത്തിലാണ് ജയയെ ചോദ്യം ചെയ്തത്.
സെപ്റ്റംബർ 8 നാണ് റിയയെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കേസിൽ റിയ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്.
സുശാന്തിന്റെ ഫാം ഹൗസിൽ നടന്നിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു ലഹരിപ്പാർട്ടിയെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പുണെയ്ക്ക് സമീപമുള്ള ലോണാവാലയിലെ സുശാന്തിന്റെ ഫാം ഹൗസിലാണ് പാർട്ടി നടന്നത്. ഈ പാർട്ടിയുമായി ബന്ധപ്പെട്ടാണ് കൂടുതൽ ബോളിവുഡ് താരങ്ങളുടെ പേരുകൾ ഉയർന്നു കേട്ടത്.
advertisement
ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖരുടെ മാനേജർമാരേയും എൻസിബി ചോദ്യം ചെയ്തേക്കും എന്നും വാർത്തകളുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Rhea Chakraborty| റിയ ചക്രബർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി; ഒക്ടോബർ 6 വരെ ജയിലിൽ തന്നെ
Next Article
advertisement
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
  • ജിയോ 5ജി ഉപയോക്താക്കൾക്ക് ജെമിനി 3 എ ഐ മോഡൽ സൗജന്യമായി ലഭ്യമാകും.

  • ജിയോ 5ജി ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ഗൂഗിൾ എ ഐ പ്രോ സേവനം സൗജന്യമായി ലഭിക്കും.

  • ജിയോയുടെ ഗൂഗിൾ പ്രോ ആനുകൂല്യം ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement