Sushant Singh Rajput | 'സുശാന്ത് പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നു'; ചോദ്യം ചെയ്യലിൽ റിയ ചക്രബർത്തി

Last Updated:

ഇതിനിടയിൽ മയക്കുമരുന്ന് കേസിൽ റിയയുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നും സൂചനകളുണ്ട്.

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിയ ചക്രബർത്തി. നാർകോടിക്സ് ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് റിയ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി റിയ ചക്രബർത്തി നാർകോടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) ഓഫീസിൽ എത്തിയത്. ചോദ്യം ചെയ്യലുമായി റിയ സഹകരിക്കുന്നുണ്ടെന്ന് എൻസിബിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. എന്നാൽ ചില ചോദ്യങ്ങളിൽ നിന്ന് റിയ ഒഴിഞ്ഞു മാറുന്നു.
ഇന്നലെയും റിയയെ എൻസിബി ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. ഇന്ന് ചോദ്യം ചെയ്യൽ തുടരുകയാണ്. സുശാന്തിന്റെ മരണത്തിന് പിന്നാലെ മയക്കുമരുന്ന് ആരോപണത്തിൽ റിയയുടെ സഹോദരൻ ഷോബിക് ചക്രബർത്തിയേയും സുശാന്തിന്റെ മാനേജർ സാമുവൽ മിരാൻഡയേയും നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. റിയയേയും ഷോബിക്കിനേയും ഒന്നിച്ച് ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
advertisement
സുശാന്തിന് വേണ്ടി മരിജുവാന എത്തിച്ചിരുന്നതായി സാമുവൽ മിരാ‍ൻഡയും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണത്തിന് പിന്നാലെ മയക്കുമരുന്ന് ആരോപണവും ഉയർന്നിരുന്നു. ഇതാണ് എൻസിബി അന്വേഷിക്കുന്നത്. കൂടാതെ സുശാന്തിന്റെ പിതാവ് റിയയ്ക്കെതിരെ നൽകിയ സാമ്പത്തിക ആരോപണ പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുന്നുണ്ട്. സുശാന്തിന്റെ മരണം സംബന്ധിച്ച അന്വേഷണമാണ് സിബിഐ നടത്തുന്നത്.
You may also like:പൂച്ച ചാടിയപ്പോൾ ടിവി മറിഞ്ഞു വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം [NEWS]Novak Djokovic Disqualified| ലൈൻ ജഡ്ജിന്റെ മേൽ പന്ത് തട്ടി; നൊവാക്ക് ജോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് അയോഗ്യനാക്കി [NEWS] ലോക്ക്ഡൗണിൽ റദ്ദാക്കിയ വിമാന ടിക്കറ്റ് തുക തിരികെ ലഭിക്കും; ക്രെഡിറ്റ് ഷെൽ ആയും നൽകാം [NEWS]
ഇതിനിടയിൽ മയക്കുമരുന്ന് കേസിൽ റിയയുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നും സൂചനകളുണ്ട്. റിയയുടെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ വീട്ടിലെ ജോലിക്കാരൻ ദീപേഷ് സാവന്താണ് അറസ്റ്റിലായ മറ്റൊരാൾ.
advertisement
തെറ്റുകാരി അല്ലെന്നും അറസ്റ്റിന് തയാറാണെന്നും റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡേ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. സ്നേഹിച്ചതിന്റെ പേരിലാണ് റിയ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നതെന്നും സ്നേഹിക്കുന്നത് തെറ്റാണെങ്കിൽ റിയ അതിന്റെ പരിണിത ഫലം അഭിമുഖീകരിക്കേണ്ടി വരുമെന്നും അഭിഭാഷകൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput | 'സുശാന്ത് പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നു'; ചോദ്യം ചെയ്യലിൽ റിയ ചക്രബർത്തി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement