Deepika Padukone | 'വേണ്ടത് ഹാഷ്, കഞ്ചാവല്ല'; ചാറ്റ് പുറത്ത്, ബോളിവുഡിലെ ലഹരിമരുന്ന് അന്വേഷണം ദീപിക പദുക്കോണിലേക്കും

Last Updated:

കരിഷ്മയും ദീപികയും ഉൾപ്പെടുന്ന വാട്സാപ്പ് ചാറ്റാണ് പുറത്തുവന്നത്. ഇതിൽ ദീപികയെ 'D' എന്നും കരിഷ്മയെ 'K' എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദീപിക കരിഷ്മയോട് 'മാൽ, ഹാഷ്' എന്നിവ കൈയിലുണ്ടോ എന്നാണ് ചോദിക്കുന്നത്.

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ലഹരി അന്വേഷണം ബോളിവുഡ് നടി ദിപിക പദുക്കോണിലേക്കും നീളുന്നു. ഇതുമായി ബന്ധപ്പെട്ട് ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നാളെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെയും അന്വേഷണ ഏജൻസി ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ടാലന്റ് മാനേജ്മെന്റ് ഏജൻസിയായ ക്വാനിലെ ജീവനക്കാരിയാണ് കരിഷ്മ.
അതേസമയം, കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള റിയ ചക്രവർത്തിയുടെ മാനേജർ ആയിരുന്ന ശ്രുതി മോദി, സെലിബ്രിറ്റി മാനേജർ ജയ സാഹ എന്നിവരെയും അടുത്ത ദിവസം തന്നെ അന്വേഷണ ഏജൻസി ചോദ്യം ചെയ്യും. റിയ ചക്രവർത്തിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാൻ നാർകോടിക്സ് കൺട്രോൾ ബ്യൂറോ തീരുമാനിച്ചത്.
advertisement
You may also like:കാക്കി ഉടുപ്പിന്റെ മാന്യത പൊലീസ് കളഞ്ഞു കുളിക്കരുത്'; കെ സുധാകരൻ [NEWS]പാര്‍ലമെന്റ് പ്രക്ഷുബ്ദം; കുഞ്ഞാലിക്കുട്ടി എവിടെയെന്ന് സോഷ്യല്‍ മീഡിയ [NEWS] IPL 2020| സണ്‍റൈസേഴ്സിനെ തകര്‍ത്ത് ആര്‍സിബിയുടെ ആദ്യ വിജയം [NEWS]
കരിഷ്മയും ദീപികയും ഉൾപ്പെടുന്ന വാട്സാപ്പ് ചാറ്റാണ് പുറത്തുവന്നത്. ഇതിൽ ദീപികയെ 'D' എന്നും കരിഷ്മയെ 'K' എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദീപിക കരിഷ്മയോട് 'മാൽ, ഹാഷ്' എന്നിവ കൈയിലുണ്ടോ എന്നാണ് ചോദിക്കുന്നത്. എന്നാൽ, തന്റെ വീട്ടിലാണ് ഇതൊക്കെയുള്ളതെന്നും ഇപ്പോൾ താൻ ബാന്ദ്രയിലാണെന്നും അത്യാവശ്യമാണെങ്കിൽ അമിതിനോട് ചോദിക്കാമെന്നും പറയുന്നു. ചർച്ച അവസാനിക്കുമ്പോൾ തനിക്ക് 'ഹാഷ്' ആണ് വേണ്ടതെന്നും 'കഞ്ചാവ്' അല്ലെന്നും ദീപിക വ്യക്തമാക്കുന്നു.
advertisement
അതേസമയം. സുശാന്തിന്റെ ഫാം ഹൗസിൽ നടന്നിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു ലഹരിപ്പാർട്ടിയെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പുണെയ്ക്ക് സമീപമുള്ള ലോണാവാലയിലെ സുശാന്തിന്റെ ഫാം ഹൗസിലാണ് പാർട്ടി നടന്നത്. ഈ പാർട്ടിയുമായി ബന്ധപ്പെട്ടാണ് കൂടുതൽ ബോളിവുഡ് താരങ്ങളുടെ പേരുകൾ ഉയർന്നു കേട്ടത്. ചോദ്യം ചെയ്യലിൽ റിയ ചക്രവർത്തി 25 ഓളം ബോളിവുഡ് സെലിബ്രിറ്റികളുടെ പേര് പറഞ്ഞെന്നാണ് റിപ്പോർട്ട്.
ഇതിനിടയിൽ ജയ സാഹ റിയ ചക്രവർത്തിയുമായി നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളും പുറത്തു വന്നിരുന്നു. വേറൊരാൾ കുടിക്കുന്ന പാനീയത്തിൽ 'നാലു തുള്ളി ചേർക്കുക' എന്നതാണ് സന്ദേശം. എന്നാൽ, ആര് കുടിക്കുന്ന പാനീയത്തിലാണ് ഇത് ചേർക്കാൻ നിർദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. 2019 അവസാനം അയച്ച സന്ദേശം ഇങ്ങനെ, 'ചായയിൽ നാല് തുള്ളി ചേർക്കുക, അത് അവനെ കുടിക്കാൻ അനുവദിക്കുക. കിക്ക് ഉണ്ടാകാൻ 30 മുതൽ 40 മിനിറ്റ് വരെയെടുക്കും'. അതേസമയം, നിരോധിക്കപ്പെട്ട മയക്കുമരുന്നായ സിബിഡി ഓയിലിനെക്കുറിച്ചാണ് റിയയും ജയ സാഹയും സംസാരിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Deepika Padukone | 'വേണ്ടത് ഹാഷ്, കഞ്ചാവല്ല'; ചാറ്റ് പുറത്ത്, ബോളിവുഡിലെ ലഹരിമരുന്ന് അന്വേഷണം ദീപിക പദുക്കോണിലേക്കും
Next Article
advertisement
രാഹുലിന്റെ 'കാലക്കേട്' മാറ്റാൻ യൂത്ത്കോൺഗ്രസ് നേതാവ് വക ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയും; പള്ളിയിൽ മൂന്നിന്മേൽ കുർബാന
രാഹുലിന്റെ 'കാലക്കേട്' മാറ്റാൻ യൂത്ത്കോൺഗ്രസ് നേതാവ് വക ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയും കുർബാനയും
  • പാലക്കാട് എംഎൽഎ രാഹുലിനായി യൂത്ത് കോൺഗ്രസ് നേതാവ് ക്ഷേത്രത്തിലും പള്ളിയിലും പൂജ നടത്തി

  • രാഹുലിന് മോശം സമയമാണെന്നും അതിന് മാറ്റം വരുത്താനാണ് വഴിപാടുകളും കുർബാനയും നടത്തിയതെന്ന് വിശദീകരണം

  • രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തതായും മാവേലിക്കര സബ് ജയിലിലാണ് കഴിയുന്നതെന്നും റിപ്പോർട്ട്

View All
advertisement