നീലവെളിച്ചത്തിലെ ഭാർഗവിക്ക് ശേഷം റിമ കല്ലിങ്കൽ വീണ്ടും; 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' റിലീസ് തിയതി

Last Updated:

'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’

തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി
തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി
'പരമ്പരാഗത ആചാരങ്ങൾക്കപ്പുറം.. സ്വന്തം അവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി... നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക്!' എന്ന മുദ്രാവാക്യവുമായി റിമ കല്ലിങ്കൽ ചിത്രം 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' തിയേറ്ററിലേക്ക്. ദേശീയ, അന്തർദേശീയ അവാർഡുകൾക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ 'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ഒക്ടോബർ 16ന് പ്രദർശനത്തിനെത്തുന്നു.
കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് 'തിയേറ്റർ'. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ
ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ്. നിർവഹിക്കുന്നു. സഹനിർമ്മാണം- സന്തോഷ് കോട്ടായി.
റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ.ജെ. അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന താരങ്ങൾ
advertisement
എഡിറ്റിങ്- അപ്പു എൻ. ഭട്ടതിരി, മ്യൂസിക്- സയീദ് അബ്ബാസ്, സിങ്ക് സൗണ്ട്- ഹരികുമാർ മാധവൻ നായർ; സൗണ്ട് മിക്സിംഗ്- ജുബിൻ രാജ്, സൗണ്ട് ഡിസൈൻ- സജിൻ ബാബു, ജുബിൻ രാജു; ആർട്ട്- സജി ജോസഫ്, കോസ്റ്റ്യുംസ്- ഗായത്രി കിഷോർ, ആക്ഷൻ- അഷറഫ് ഗുരുക്കൾ, വിഎഫ്എക്സ്- പ്രശാന്ത് കെ. നായർ, പ്രോസ്തെറ്റിക് ആന്റ് മേക്കപ്പ്- സേതു ശിവാനന്ദൻ- ആശ് അഷ്റഫ്; ലൈൻ പ്രൊഡ്യൂസർ- സുഭാഷ് ഉണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജിത്ത് സാഗർ, പ്രൊഡക്ഷൻ കൺട്രോളർ-സംഗീത് രാജ്, ഡിസൈൻ- പുഷ് 360, സ്റ്റിൽസ്- ജിതേഷ് കടയ്ക്കൽ, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ), പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Release date announced for Rima Kallingal movie Theatre: The Myth of Reality directed by Sajin Baabu
മലയാളം വാർത്തകൾ/ വാർത്ത/Film/
നീലവെളിച്ചത്തിലെ ഭാർഗവിക്ക് ശേഷം റിമ കല്ലിങ്കൽ വീണ്ടും; 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' റിലീസ് തിയതി
Next Article
advertisement
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
  • താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് തുറക്കാൻ കളക്ടർ അനുമതി നൽകി.

  • പ്രതിഷേധം ഒഴിവാക്കാൻ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

  • പ്ലാന്റ് തുറക്കാൻ മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഉടമകൾ.

View All
advertisement