Sorgavaasal OTT: ബാലാജിയുടെ സൊര്‍ഗവാസല്‍ ഒടിടിയിലേക്ക്; റിലീസ് തീയതി
- Published by:Sarika N
- news18-malayalam
Last Updated:
നവംബർ 29ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടും മുൻപാണ് ഒടിടിയിലെത്തുന്നത്
ആര്‍ ജെ ബാലാജിയെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് വിശ്വനാഥ് നിർവഹിച്ച ചിത്രമാണ് സൊര്‍ഗവാസല്‍.ഷറഫുദ്ദീന്‍, ഹക്കിം ഷാ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.നവംബർ 29ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടും മുൻപാണ് ഒടിടിയിലെത്തുന്നത്.പാ രഞ്ജിത്തിന്‍റെ അസിസ്റ്റന്‍റായിരുന്ന സിദ്ധാര്‍ഥ് വിശ്വനാഥിന്റെ സ്വതന്ത്രസംവിധാന സംരംഭമാണ് സൊര്‍ഗവാസല്‍. ഡിസംബര്‍ 27 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുക.
1999 ലെ ചെന്നൈ പശ്ചാത്തലമാക്കുന്ന ചിത്രം ജയില്‍പുള്ളികളെ ചുറ്റിപ്പറ്റിയുള്ളതാണ്. ആര്‍ ജെ ബാലാജിയുടെ കഥാപാത്രവും ഒരു തടവുപുള്ളിയാണ്. സെല്‍വരാഘവനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോലീസ് വേഷത്തില്‍ ഷറഫുദ്ദീന്‍ എത്തുന്ന ചിത്രത്തില്‍ ഒരു തടവുപുള്ളിയുടെ റോളില്‍ ഹക്കിം ഷായും എത്തുന്നുണ്ട്. സാനിയ ഇയ്യപ്പനും ഒരു പ്രധാന്യമുള്ള റോളില്‍ എത്തുന്നുണ്ട്. നട്ടി, കരുണാസ്, ബാലാജി ശക്തിവേല്‍, ആന്തണി ദാസന്‍, രവി രാഘവേന്ദ്ര, സാമുവല്‍ റോബിന്‍സണ്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തമിഴ് പ്രഭ, അശ്വിന്‍ രവിചന്ദ്രന്‍, സിദ്ധാര്‍ഥ് വിശ്വനാഥ് എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സെല്‍വ ആര്‍ കെ, കലാസംവിധാനം എസ് ജയചന്ദ്രന്‍, സ്റ്റണ്ട് ഡയറക്ടര്‍ ദിനേശ് സുബ്ബരായന്‍, വസ്ത്രാലങ്കാരം ശ്രുതി മഞ്ജരി, ചീഫ് കോസ്റ്റ്യൂമര്‍ അനന്ത നഗു, മേക്കപ്പ് ശബരി ഗിരീശന്‍, സൗണ്ട് ഡിസൈന്‍ സുരന്‍ ജി, എസ് അഴകിയകൂത്തന്‍, ഓഡിയോഗ്രഫി വിനയ് ശ്രീധര്‍, വിഗ്നേഷ് ഗുരു, ട്രെയ്‍ലര്‍ മ്യൂസിക് മിക്സ് ആന്‍ഡ് മാസ്റ്റര്‍ അബിന്‍ പോള്‍.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
December 24, 2024 2:17 PM IST