'മുഴുനീള ആക്ഷൻ വേഷവുമായി സാമന്ത'; രാജ് ആൻഡ് ഡികെയുടെ 'സിറ്റാഡൽ ഹണി ബണ്ണി' ട്രെയിലർ പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
ഒരു കംപ്ലീറ്റ് ആക്ഷൻ മൂഡിലുള്ള സീരിസിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വമ്പൻ ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്
രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരിസ് സിറ്റാഡൽ ഹണി ബണ്ണിയുടെ ട്രെയിലർ പുറത്ത്. വരുൺ ധവാൻ, സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിസിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കംപ്ലീറ്റ് ആക്ഷൻ മൂഡിലുള്ള സീരിസിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വമ്പൻ ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നവംബർ ഏഴിന് ആമസോൺ പ്രൈമിലൂടെ ആണ് സിറ്റാഡൽ ഹണി ബണ്ണി സ്ട്രീം ചെയ്യുന്നത്. പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് ആയ സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ ഒരുങ്ങുന്നത്. സാമന്തയുടെ ആദ്യ മുഴുനീള ആക്ഷൻ വേഷമാണിത്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് സീരിസിൽ സാമന്ത ചെയ്തിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഫാമിലി മാൻ സീസൺ 2 വിന് ശേഷം സാമന്തയും രാജ് ആൻഡ് ഡികെയും വീണ്ടും ഒന്നിക്കുന്ന സീരീസാണിത്.
advertisement
സീത ആർ മേനോൻ, രാജ് ആൻഡ് ഡികെ, സുമിത് അറോറ എന്നിവർ ചേർന്നാണ് സിറ്റാഡലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കേ കേ മേനോൻ, സാഖിബ് സലീം, സിമ്രാൻ, സിക്കന്ദർ ഖേർ എന്നിവരാണ് സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവഞ്ചേഴ്‌സ്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത റൂസോ ബ്രദേർഴ്സ് ആണ് സിറ്റാഡൽ ഹണി ബണ്ണി നിർമിക്കുന്നത്. സിറ്റാഡൽ ഹോളിവുഡ് വേർഷൻ നിർമിച്ചതും റൂസോ ബ്രദേർഴ്സ് ആയിരുന്നു. ഫാമിലി മാൻ, ഫർസി, ഗൺസ് ആൻഡ് ഗുലാബ്‌സ് തുടങ്ങിയവയാണ് രാജ് ആൻഡ് ഡികെയുടെ മറ്റ് സൂപ്പർഹിറ്റ് സീരീസുകൾ .
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 16, 2024 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മുഴുനീള ആക്ഷൻ വേഷവുമായി സാമന്ത'; രാജ് ആൻഡ് ഡികെയുടെ 'സിറ്റാഡൽ ഹണി ബണ്ണി' ട്രെയിലർ പുറത്ത്