'ലണ്ടനിൽ പഠിക്കാൻ പോയപ്പോൾ വീട്ടിൽ വിളിച്ചു കരയുമായിരുന്നു'; പഠനം അവസാനിപ്പിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ

Last Updated:

ലോണെടുത്ത് ലണ്ടനിലേക്ക് പഠിക്കാൻ പോകുന്ന കുട്ടികൾക്ക് എൻജോയ് ചെയ്യാനുള്ള ഒരു സമയവുമില്ലെന്ന് സാനിയ പറഞ്ഞു

News18
News18
വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികൾക്ക് തിരിച്ചു വരാൻ ആ​ഗ്രഹമുണ്ടെന്ന് നടി സാനിയ അയ്യപ്പൻ (Sania Iyyappan). ലണ്ടനിൽ പഠിക്കാൻ പോകുന്നുവെന്ന പേര് മാത്രമാണുള്ളതെന്നും അവിടെ മറ്റൊന്നും ആസ്വദിക്കാനുള്ള സമയമില്ലെന്നും സാനിയ പറഞ്ഞു. ലണ്ടനിൽ താൻ പഠിക്കാൻ പോയ അനുഭവം പങ്കുവച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സാനിയ.
'വളരെ എക്സൈറ്റഡായിട്ടാണ് പല കുട്ടികളും വിദേശത്ത് പഠിക്കാൻ പോകുന്നത്. പിന്നീട് അവർക്ക് തിരിച്ചു വരാനുള്ള ഓപ്ഷൻ ലഭിക്കുന്നില്ല. എനിക്ക് അങ്ങനെയൊരു ഓപ്ഷൻ ഉള്ളതുകൊണ്ടാണ് തിരിച്ചു വന്നത്. അല്ലെങ്കിൽ അവിടെ പോയി പെട്ടുപോകുന്ന അവസ്ഥയാണ്. ലോണെടുത്ത് അവിടേക്ക് പോകുന്ന കുട്ടികൾക്ക് എൻജോയ് ചെയ്യാനുള്ള ഒരു സമയവുമില്ല.
ലണ്ടനിൽ പഠിക്കുന്നുവന്ന പേര് മാത്രമാണുള്ളത്. ബാക്കി എല്ലാം ബുദ്ധിമുട്ടാണ്. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് കിട്ടിയവരുടെ സന്തോഷം ഞാൻ കണ്ടിട്ടുള്ളതാണ്. ഞാൻ ലണ്ടനിലേക്കാണ് പഠിക്കാൻ പോയത്. എന്റെ ഒപ്പം ബാച്ചിൽ ഉണ്ടായിരുന്നത് ടീനേജ് പ്രായത്തിലുള്ള ബ്രിട്ടീഷ് കുട്ടികളായിരുന്നു. അവർ വളരെ റേസിസ്റ്റായിരുന്നു. റേസിസം ഒക്കെ ഇപ്പോഴും ഉണ്ടോവെന്ന് ആളുകൾ ചോദിക്കും. ഉണ്ടെന്നുള്ളതല്ല, മറിച്ച് ടീനേജിലുള്ള കുട്ടികളെ നമ്മൾ എത്ര പറഞ്ഞ് തിരുത്താൻ ശ്രമിച്ചാലും പറ്റില്ല. ലണ്ടനിൽ പഠിക്കാൻ പോയ ആദ്യത്തെ രണ്ടു മാസം വീട്ടിൽ വിളിച്ച് കരയുമായിരുന്നു ഞാൻ. ബി എ ആക്ടിങ് ആൻഡ് ഡയറക്‌ഷൻ കോഴ്സായിരുന്നു ഞാൻ പഠിച്ചത്. അപ്പോൾ കൂടെ പെയർ ആയി ആരും ഉണ്ടാവില്ല. പ്രൊഫസറായിരിക്കും കൂടെ ഉണ്ടാകുക. നാട്ടിൽ ബെറ്ററായ ഓപ്ഷൻ ഉള്ളപ്പോൾ ഞാൻ എന്തിനാണ് ഇവിടെ വന്ന് ബുദ്ധിമുട്ടുന്നതെന്നുവരെ തോന്നിയിട്ടുണ്ട്.'-സാനിയ അയ്യപ്പൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ലണ്ടനിൽ പഠിക്കാൻ പോയപ്പോൾ വീട്ടിൽ വിളിച്ചു കരയുമായിരുന്നു'; പഠനം അവസാനിപ്പിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement