വമ്പൻ താരനിര അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രവുമായി ബൻസാലി; 'ലവ് ആൻഡ് വാർ' റിലീസ് തീയതി പുറത്ത്

Last Updated:

രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു, ചിത്രം 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും

'ഗംഗുഭായ് കത്തിയവാടി' എന്ന ചിത്രത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് 'ലവ് ആൻഡ് വാർ'. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും.ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2026ല്‍ റംസാൻ, രാം നവമി തുടങ്ങിയ ഉത്സവങ്ങൾ ഉൾപ്പെടെയുള്ള ഒരു പ്രധാന അവധിക്കാലത്തോടനുബന്ധിച്ചാണ് റിലീസിംഗ് എന്നുള്ളത് ബോക്സ് ഓഫീസ് വിജയം മുന്നിൽ കണ്ടുകൊണ്ടാണ് എന്നാണ് ബോളിവുഡിലെ വിലയിരുത്തല്‍.
2007 ൽ 'സാവരിയ' എന്ന ബൻസാലി ചിത്രത്തിലൂടെയാണ് രൺബീർ കപൂർ അഭിനയരംഗത്തേക്ക് എത്തുന്നത്. 17 വർഷങ്ങൾക്ക് ശേഷം ബൻസാലിയും രൺബീറും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'ലവ് ആൻഡ് വാർ'. 'ഗംഗുഭായ് കത്തിയവാടി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആലിയ ഭട്ട് - ബൻസാലി കൂട്ടുകെട്ടിലെത്തുന്ന ചിത്രമെന്ന വിശേഷതയും 'ലവ് ആൻഡ് വാറി'നുണ്ട്. ആദ്യമായിട്ടാണ് വിക്കി കൗശൽ ഒരു സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തിന്‍റെ ചിത്രീകരണം അടക്കം നടക്കാനുണ്ടെന്നാണ് വിവരം. ചില ഭാഗങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയെന്നാണ് വിവരം. അതേ സമയം സഞ്ജയ് ലീല ബൻസാലി ലവ് ആന്‍റ് വാർ എന്ന സിനിമയ്‌ക്ക് വേണ്ടി ഒരു വലിയ തിയറ്റർ ഇതര കരാറിൽ ഒപ്പുവെച്ചതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ലവ് ആൻഡ് വാർ ഒരു സ്റ്റുഡിയോ പങ്കാളിയില്ലാതെ സഞ്ജയ് ലീല ബൻസാലി തന്നെ നിർമ്മിക്കും. വൈആർഎഫ്, റെഡ് ചില്ലീസ് തുടങ്ങിയ സ്റ്റുഡിയോകൾ പിന്തുടരുന്ന മോഡല്‍ പിന്തുടര്‍ന്നാണ് ഇത്. ചിത്രം തിയറ്ററുകളിലേക്ക് പോകുന്നതിന് മുമ്പുതന്നെ, അദ്ദേഹം നെറ്റ്ഫ്ലിക്സുമായി ഒരു വലിയ പോസ്റ്റ്-തിയറ്റർ കരാറും സരേഗമയുമായി ഒരു റെക്കോർഡ് മ്യൂസിക് ഡീലും ഒപ്പുവച്ചുവെന്നാണ് വിവരം. ഒപ്പം താരങ്ങളുമായി പ്രതിഫലത്തിന് പകരം ലാഭം പങ്കിടല്‍ കരാറിലാണ് എസ്എല്‍ബി ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
വമ്പൻ താരനിര അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രവുമായി ബൻസാലി; 'ലവ് ആൻഡ് വാർ' റിലീസ് തീയതി പുറത്ത്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement