advertisement

Siddique | സിദ്ദിഖ് ധാർമികത കാണിച്ചു, അനിവാര്യമായ പതനം: ഷമ്മി തിലകൻ

Last Updated:

ഈ ഒരു കാര്യത്തിൽ സിദ്ദിഖ് ധാർമികത കാണിച്ചു. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും ഷമ്മി തിലകൻ

സിദ്ധിഖ്, ഷമ്മി തിലകൻ
സിദ്ധിഖ്, ഷമ്മി തിലകൻ
താരസംഘടനായായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സിദ്ദിഖിന്റെ (Siddique) രാജി അനിവാര്യമായ പതനമെന്ന് ഷമ്മി തിലകൻ (Shammi Thilakan). ഈ ഒരു കാര്യത്തിൽ സിദ്ദിഖ് ധാർമികത കാണിച്ചു. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും ഷമ്മി തിലകൻ ന്യൂസ് 18 നോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, പിതാവ് തിലകന്റെ ഒപ്പമുള്ള ഒരു ചിത്രം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത്, 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത "കള്ളൻ" ചിരിക്കണ ചിരി കണ്ടാ' എന്നുള്ള ഷമ്മിയുടെ ക്യാപ്‌ഷൻ വാർത്തകളിൽ ഇടം പിടിക്കുകയുണ്ടായി.
അമ്മ സംഘടന തന്നെ പുറത്താക്കിയത് ചോദ്യംചെയ്യപ്പെടേണ്ടതാണ് എന്നും ഷമ്മി വിശദീകരിച്ചു. "എനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ലെന്ന് ആരോപിച്ചാണ് എന്നെ നീക്കം ചെയ്തത്. എന്നിരുന്നാലും, ഞാൻ പ്രതികരിച്ചു, അവർക്ക് എനിക്കെതിരെ ഒരു നടപടിയും എടുക്കാൻ കഴിഞ്ഞില്ല. മറുപടി നൽകാൻ എന്നോട് നേരിട്ട് കൊച്ചിയിൽ വരാൻ ആവശ്യപ്പെട്ടു, അത് ഞാൻ നിരസിക്കുകയും അവർ എന്നെ അമ്മയിൽ നിന്ന് പുറത്താക്കുകയും ചെയ്തു" എന്ന് ഷമ്മി.
2019ൽ സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നടി, തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി ആവർത്തിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി.
advertisement
2016ൽ തനിക്ക് 21 വയസ്സുള്ളപ്പോൾ ഒരു സിനിമാ പ്രൊജക്റ്റ് ചർച്ച ചെയ്യുന്നതിൻ്റെ മറവിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് സിദ്ദിഖ് തന്നെ ബന്ധപ്പെട്ടിരുന്നതായി നടി പറയുന്നു.
"ഒരു മണിക്കൂറോളം അയാൾ എന്നെ ലൈംഗികാതിക്രമത്തിന് വിധേയയാക്കി. ഓഫർ ചർച്ച ചെയ്യാൻ ഹോട്ടൽ മാസ്‌കറ്റിലേക്ക് വരാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാൻ അഡ്ജസ്റ്റ്‌മെൻ്റിന് തയ്യാറാണോ എന്ന് അദ്ദേഹം ചോദിച്ച ശേഷമായിരുന്നു അതിക്രമം. ഞാൻ ഞെട്ടൽ പ്രകടിപ്പിച്ചപ്പോൾ, തൻ്റെ ലൈംഗിക സങ്കൽപ്പങ്ങളിൽ നീളമുള്ള നഖങ്ങളുള്ള സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു,” നടി പറഞ്ഞു.
advertisement
ഇടവേള ബാബു രാജിവച്ചതിനെ തുടർന്ന് രണ്ട് മാസം മുമ്പ് മാത്രമാണ് സിദ്ദിഖ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടവേള ബാബുവിനെതിരെയും ജൂനിയർ ആർട്ടിസ്റ്റ് ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്.
Summary: Shammi Thilakan, noted actor and son of late actor Thilakan terms the resignation of actor Siddique from the AMMA General Secretary post 'necessary'
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Siddique | സിദ്ദിഖ് ധാർമികത കാണിച്ചു, അനിവാര്യമായ പതനം: ഷമ്മി തിലകൻ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement