Women’s Day 2022: സ്ത്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ച് ദക്ഷിണേന്ത്യൻ സിനിമകൾ

Last Updated:
എക്കാലത്തെയും മികച്ച സ്ത്രീപക്ഷ ദക്ഷിണേന്ത്യൻ സിനിമകൾ ഇവയാണ്:
1/7
 INTERNATIONAL WOMEN’S DAY 2022: ലോകമെമ്പാടുമുള്ള സ്ത്രീകളെ ശാക്തീകരിക്കുക, പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു. എല്ലാ മേഖലയിലും സ്ത്രീകൾ തലയുയർത്തി നിൽക്കുന്നു, അസാധാരണമായ രീതിയിൽ പ്രവർത്തിക്കുന്നു. ഡോക്‌ടർമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, അത്‌ലറ്റിക്‌സ്, ഫിലിം മേക്കേഴ്‌സ് തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ മുന്നേറുന്നു. സിനിമാ മേഖലയിലും ഒടുവിൽ സ്ത്രീകൾ മുന്നിലേക്ക് എത്തിയിരിക്കുന്നു. പ്രചോദനാത്മകവും ഹൃദയസ്പർശിയായതുമായ നിരവധി സ്ത്രീ കേന്ദ്രീകൃത സിനിമകൾ നിങ്ങൾക്ക് ഇക്കാലത്ത് കാണാൻ കഴിയും
INTERNATIONAL WOMEN’S DAY 2022: ലോകമെമ്പാടുമുള്ള സ്ത്രീകളെ ശാക്തീകരിക്കുക, പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു. എല്ലാ മേഖലയിലും സ്ത്രീകൾ തലയുയർത്തി നിൽക്കുന്നു, അസാധാരണമായ രീതിയിൽ പ്രവർത്തിക്കുന്നു. ഡോക്‌ടർമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, അത്‌ലറ്റിക്‌സ്, ഫിലിം മേക്കേഴ്‌സ് തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ മുന്നേറുന്നു. സിനിമാ മേഖലയിലും ഒടുവിൽ സ്ത്രീകൾ മുന്നിലേക്ക് എത്തിയിരിക്കുന്നു. പ്രചോദനാത്മകവും ഹൃദയസ്പർശിയായതുമായ നിരവധി സ്ത്രീ കേന്ദ്രീകൃത സിനിമകൾ നിങ്ങൾക്ക് ഇക്കാലത്ത് കാണാൻ കഴിയും
advertisement
2/7
 തെന്നിന്ത്യൻ സിനിമ എപ്പോഴും കാലഘട്ടത്തിന് മുന്നേ ചലിക്കുന്നു. സ്ത്രീകളുടെ പച്ചയായ ജീവിതം പകർത്തുകയും അവയുടെ മഹത്വത്തിൽ അവരെ കാണിക്കുകയും ചെയ്യുന്ന മികച്ച സിനിമകൾ വർഷങ്ങൾക്ക് മുൻപുതന്നെ തെന്നിന്ത്യയിൽ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. എക്കാലത്തെയും മികച്ച സ്ത്രീപക്ഷ ദക്ഷിണേന്ത്യൻ സിനിമകൾ ഇവയാണ്:
തെന്നിന്ത്യൻ സിനിമ എപ്പോഴും കാലഘട്ടത്തിന് മുന്നേ ചലിക്കുന്നു. സ്ത്രീകളുടെ പച്ചയായ ജീവിതം പകർത്തുകയും അവയുടെ മഹത്വത്തിൽ അവരെ കാണിക്കുകയും ചെയ്യുന്ന മികച്ച സിനിമകൾ വർഷങ്ങൾക്ക് മുൻപുതന്നെ തെന്നിന്ത്യയിൽ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. എക്കാലത്തെയും മികച്ച സ്ത്രീപക്ഷ ദക്ഷിണേന്ത്യൻ സിനിമകൾ ഇവയാണ്:
advertisement
3/7
 അഭിനേത്രിയാകാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അവൾ തന്റെ സ്വപ്നം പൂർത്തീകരിക്കാൻ പോകുകയും അവൾക്ക് ഒരു റോൾ വാഗ്ദാനം ചെയ്യുന്ന ഒരു നിർമ്മാതാവിനെ കണ്ടുമുട്ടുകയും ചെയ്യുന്നു. എന്നാൽ പിന്നീട് അവൻ അവളെ ഒറ്റിക്കൊടുക്കുന്നു, അവൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ പിന്നീട്, അവളുമായി ഭ്രാന്തമായി പ്രണയത്തിലായ ഒരാളെ അവൾ കണ്ടുമുട്ടുന്നു. പെൺകുട്ടിക്ക് ഒടുവിൽ സിനിമയിൽ അവസരം ലഭിക്കുന്നു, പക്ഷേ അവളുടെ ആദ്യ സിനിമയുടെ റിലീസ് ദിവസം അയാൾ മരിച്ചു. ശ്വേതാ മേനോൻ പ്രധാന കഥാപാത്രമായ മീരയെ അവതരിപ്പിക്കുമ്പോൾ ബിജു മേനോൻ ശ്യാമിന്റെ വേഷത്തിൽ എത്തുന്നു.
കളിമണ്ണ് - അഭിനേത്രിയാകാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അവൾ തന്റെ സ്വപ്നം പൂർത്തീകരിക്കാൻ പോകുകയും അവൾക്ക് ഒരു റോൾ വാഗ്ദാനം ചെയ്യുന്ന ഒരു നിർമ്മാതാവിനെ കണ്ടുമുട്ടുകയും ചെയ്യുന്നു. എന്നാൽ പിന്നീട് അവൻ അവളെ ഒറ്റിക്കൊടുക്കുന്നു, അവൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ പിന്നീട്, അവളുമായി ഭ്രാന്തമായി പ്രണയത്തിലായ ഒരാളെ അവൾ കണ്ടുമുട്ടുന്നു. പെൺകുട്ടിക്ക് ഒടുവിൽ സിനിമയിൽ അവസരം ലഭിക്കുന്നു, പക്ഷേ അവളുടെ ആദ്യ സിനിമയുടെ റിലീസ് ദിവസം അയാൾ മരിച്ചു. ശ്വേതാ മേനോൻ പ്രധാന കഥാപാത്രമായ മീരയെ അവതരിപ്പിക്കുമ്പോൾ ബിജു മേനോൻ ശ്യാമിന്റെ വേഷത്തിൽ എത്തുന്നു.
advertisement
4/7
   ഒമ്പതാം ജന്മദിനത്തിൽ, അമുദ (പി.എസ്. കീർത്തന) അവളെ ദത്തെടുത്തതാണെന്നറിഞ്ഞ് , തനിക്ക് ജന്മം തന്ന മാതാവിനെ കണ്ടെത്താൻ തീരുമാനിക്കുന്നു. അവളുടെ മാതാപിതാക്കളായ തിരുചെൽവനും (ആർ മാധവൻ) ഇന്ദ്രയും (സിമ്രാൻ) അവളെ അനുഗമിക്കണമെന്ന് നിർബന്ധിക്കുന്നു, അതിനാൽ അവർ ഒരുമിച്ച് ഇന്ത്യയിലെ തങ്ങളുടെ വീടിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ശ്രീലങ്കയിലെ കാടുകളിലേക്ക് കടക്കുന്നു, അവിടെ അവർ ആഭ്യന്തരയുദ്ധത്തിന്റെ അക്രമത്തിനും ക്രൂരതയ്ക്കും സാക്ഷ്യം വഹിക്കുന്നു. ഒടുവിൽ, അവർ ശ്യാമയെ (നന്ദിത ദാസ്) കണ്ടെത്തുന്നു, വിഘടനവാദത്തിന് വേണ്ടി പോരാടാൻ മകളെ ഉപേക്ഷിച്ചുവെന്ന് ശ്യാമ വിശദീകരിക്കുന്നു. തമിഴിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ്, മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, മികച്ച എഡിറ്റിംഗിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, മികച്ച ഗാനരചനയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ്, കച്ച ഓഡിയോഗ്രഫിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി ദേശീയ അവാർഡുകൾ ഈ ചിത്രം നേടി.  (Photo- Netflix)
കന്നത്തിൽ മുത്തമിട്ടാൽ-  ഒമ്പതാം ജന്മദിനത്തിൽ, അമുദ (പി.എസ്. കീർത്തന) അവളെ ദത്തെടുത്തതാണെന്നറിഞ്ഞ് , തനിക്ക് ജന്മം തന്ന മാതാവിനെ കണ്ടെത്താൻ തീരുമാനിക്കുന്നു. അവളുടെ മാതാപിതാക്കളായ തിരുചെൽവനും (ആർ മാധവൻ) ഇന്ദ്രയും (സിമ്രാൻ) അവളെ അനുഗമിക്കണമെന്ന് നിർബന്ധിക്കുന്നു, അതിനാൽ അവർ ഒരുമിച്ച് ഇന്ത്യയിലെ തങ്ങളുടെ വീടിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ശ്രീലങ്കയിലെ കാടുകളിലേക്ക് കടക്കുന്നു, അവിടെ അവർ ആഭ്യന്തരയുദ്ധത്തിന്റെ അക്രമത്തിനും ക്രൂരതയ്ക്കും സാക്ഷ്യം വഹിക്കുന്നു. ഒടുവിൽ, അവർ ശ്യാമയെ (നന്ദിത ദാസ്) കണ്ടെത്തുന്നു, വിഘടനവാദത്തിന് വേണ്ടി പോരാടാൻ മകളെ ഉപേക്ഷിച്ചുവെന്ന് ശ്യാമ വിശദീകരിക്കുന്നു. തമിഴിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ്, മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, മികച്ച എഡിറ്റിംഗിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, മികച്ച ഗാനരചനയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ്, കച്ച ഓഡിയോഗ്രഫിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി ദേശീയ അവാർഡുകൾ ഈ ചിത്രം നേടി.  (Photo- Netflix)
advertisement
5/7
    വളരെ തീവ്രമായ കഥ പറയുന്ന സിനിമ. ബെംഗളൂരുവിൽ നഴ്‌സായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ. അവൾ കാമുകനാൽ വഞ്ചിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്നു. പിന്നീട് സത്യം മനസിലാക്കുന്ന അവൾ പ്രതികാരം ചെയ്യാൻ പദ്ധതിയിടുന്നു.നായികയ്ക്ക് 22 വയസ്സ് പ്രായമുണ്ട്, അതുകൊണ്ടാണ് 22 ഫീമെയിൽ കോട്ടയം എന്ന് തലക്കെട്ട്. റിമ കല്ലിങ്കലാണ് ടെസ്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫഹദ് ഫാസിലും പ്രധാന വേഷത്തിലുണ്ട്
22 ഫീമെയിൽ കോട്ടയം-   വളരെ തീവ്രമായ കഥ പറയുന്ന സിനിമ. ബെംഗളൂരുവിൽ നഴ്‌സായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ. അവൾ കാമുകനാൽ വഞ്ചിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്നു. പിന്നീട് സത്യം മനസിലാക്കുന്ന അവൾ പ്രതികാരം ചെയ്യാൻ പദ്ധതിയിടുന്നു.നായികയ്ക്ക് 22 വയസ്സ് പ്രായമുണ്ട്, അതുകൊണ്ടാണ് 22 ഫീമെയിൽ കോട്ടയം എന്ന് തലക്കെട്ട്. റിമ കല്ലിങ്കലാണ് ടെസ്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫഹദ് ഫാസിലും പ്രധാന വേഷത്തിലുണ്ട്
advertisement
6/7
  തമിഴ്നാട് മുഖ്യമന്ത്രിയും പ്രശസ്ത നടിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രം. വിജയം വരിച്ച ഒരു നടിയിൽ നിന്ന് രാഷ്ട്രീയക്കാരിയിലേക്കുള്ള ജയലളിതയുടെ യാത്രയാണ് സിനിമ കാണിക്കുന്നത്. ബോളിവുഡ് നടി കങ്കണ റണാവത്താണ് ജയലളിതയുടെ വേഷം ചെയ്തത്.
തലൈവി- തമിഴ്നാട് മുഖ്യമന്ത്രിയും പ്രശസ്ത നടിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രം. വിജയം വരിച്ച ഒരു നടിയിൽ നിന്ന് രാഷ്ട്രീയക്കാരിയിലേക്കുള്ള ജയലളിതയുടെ യാത്രയാണ് സിനിമ കാണിക്കുന്നത്. ബോളിവുഡ് നടി കങ്കണ റണാവത്താണ് ജയലളിതയുടെ വേഷം ചെയ്തത്.
advertisement
7/7
   സീരിയൽ കില്ലറായി കുരുക്കലാക്കപ്പെട്ട ഒരു സ്ത്രീക്ക് വേണ്ടി നിലപാടെടുക്കുന്ന ഒരു വനിതാ അഭിഭാഷകയുടെ ധീരതയാണ് സിനിമ കാണിക്കുന്നത്. നീതിക്കുവേണ്ടിയുള്ള അവളുടെ പോരാട്ടത്തിൽ, ബാലപീഡനത്തിന്റെയും അഴിമതിയുടെയും കഠിനമായ യാഥാർത്ഥ്യം പുറത്തുവരുന്നു. എയ്ഞ്ചലെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ജ്യോതികയാണ്.
പൊൻമകള്‍ വന്താൽ-   സീരിയൽ കില്ലറായി കുരുക്കലാക്കപ്പെട്ട ഒരു സ്ത്രീക്ക് വേണ്ടി നിലപാടെടുക്കുന്ന ഒരു വനിതാ അഭിഭാഷകയുടെ ധീരതയാണ് സിനിമ കാണിക്കുന്നത്. നീതിക്കുവേണ്ടിയുള്ള അവളുടെ പോരാട്ടത്തിൽ, ബാലപീഡനത്തിന്റെയും അഴിമതിയുടെയും കഠിനമായ യാഥാർത്ഥ്യം പുറത്തുവരുന്നു. എയ്ഞ്ചലെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ജ്യോതികയാണ്.
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement