ഏഴ് പതിറ്റാണ്ട് മുമ്പത്തെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം; ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി'ക്ക് തുടക്കം

Last Updated:

ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തിൽ, തെന്നിന്ത്യൻ താരം കയാദു ലോഹർ (ഡ്രാഗൺ ഫെയിം) നായികയാകുന്നു

പള്ളിച്ചട്ടമ്പി
പള്ളിച്ചട്ടമ്പി
1957, 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ടൊവിനോ തോമസ് നായകനാവുന്ന 'പള്ളിച്ചട്ടമ്പി' (Pallichattambi). വലിയ വിജയങ്ങൾ നേടിയ ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവർ ചിത്രം നിർമ്മിക്കുന്നു.
തൻസീർ സലാമും, സി.സി.സി ബ്രദേഴ്സുമാണ് കോ - പ്രൊഡ്യൂസേർസ്. ജൂൺ 23 തിങ്കളാഴ്ച്ച പള്ളിച്ചട്ടമ്പിയുടെ ചിത്രീകരണം ആരംഭിച്ചു. ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തിൽ, തെന്നിന്ത്യൻ താരം കയാദു ലോഹർ (ഡ്രാഗൺ ഫെയിം) നായികയാകുന്നു. 'ഡ്രാഗൺ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യുവഹൃദയങ്ങൾ കീഴടക്കിയ താരം കൂടിയാണ് കയാദു ലോഹർ. ഈ ചിത്രത്തിലും ഏറെ അഭിനയ സാധ്യത നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുക.
മികച്ച അഭിപ്രായവും വിജയവും നേടി മുന്നേറുന്ന 'നരിവേട്ട' എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 1957 കാലഘട്ടത്തിൽ, ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് വിശാലമായ ക്യാൻവാസിലും, വലിയ മുതൽമുടക്കിലും, ജനപങ്കാളിത്തത്തോടെയും അവതരിപ്പിക്കുക. കലാസംവിധാനത്തിന് ഒരുപാട് പ്രാധാന്യമുള്ള ചിത്രം കൂടിയാണ് പള്ളിചട്ടമ്പി. പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ചിത്രത്തിനായി കലാസംവിധാനം നിർവഹിക്കുന്നത്.
advertisement
വിജയരാഘവൻ, തെല്ലങ്കു നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആൻ്റണി , ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടർ, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം, ജോസൂട്ടി തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സുരേഷ് ബാബുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം - ടിജോ ടോമി, എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, മേക്കപ്പ് -റഷീദ് അഹമ്മദ്, കോസ്റ്റ്യും ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കിരൺ റാഫേൽ, റെനിത് രാജ്, സ്റ്റിൽസ് - ഋഷ് ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിങ് ഡയറക്ടർ - ബിനോയ് നമ്പാല, ലൈൻ പ്രൊഡ്യൂസർ - അലക്സ് ഇ. കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്സ് - എബി കോടിയാട്ട്, ജെറി വിൻസൻ്റ്.
advertisement
കാഞ്ഞാർ, പൈനാവ് , മൂലമറ്റം തുടങ്ങിയ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഏഴ് പതിറ്റാണ്ട് മുമ്പത്തെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം; ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി'ക്ക് തുടക്കം
Next Article
advertisement
തിരുവനന്തപുരം കോര്‍പ്പറേഷൻ പിടിക്കാൻ കോണ്‍ഗ്രസ് ; ആദ്യ 48 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു; ശബരിനാഥന്‍ കവടിയാറില്‍
തിരുവനന്തപുരം കോര്‍പ്പറേഷൻ പിടിക്കാൻ കോണ്‍ഗ്രസ്;ആദ്യ 48സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു;ശബരിനാഥന്‍ കവടിയാറിൽ
  • തിരുവനന്തപുരം കോർപ്പറേഷനിലെ ആദ്യ 48 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് പ്രചാരണ ജാഥകൾ ആരംഭിച്ചു.

  • കെഎസ് ശബരിനാഥൻ കവടിയാറിൽ മത്സരിക്കും, വൈഷ്ണ സുരേഷ് മുട്ടടയിൽ, നീതു രഘുവരൻ പാങ്ങപാറയിൽ.

  • യുഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ, നവംബർ 12 വരെ വാഹന പ്രചാരണ ജാഥകൾ നടത്തും.

View All
advertisement