AMMA | 'അമ്മ'യ്ക്ക് ആദ്യ വനിതാ പ്രസിഡന്റ് ശ്വേതാ മേനോൻ; കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

Last Updated:

അമ്മയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ പ്രസിഡന്റ് ചുമതലയേൽക്കുന്നത്

ശ്വേതാ മേനോൻ
ശ്വേതാ മേനോൻ
താരസംഘടനയായ അമ്മയെ നയിക്കാൻ ഇനി പെൺകരുത്ത്. ദേവനെ പിന്തള്ളി നടി ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനം വിജയിച്ചു. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ട്രെഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു. അനൂപ് ചന്ദ്രനാണ് എതിർ സ്ഥാനാർത്ഥി. അമ്മയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ പ്രസിഡന്റ് ചുമതലയേൽക്കുന്നത്. മോഹൻലാൽ സ്ഥാനമൊഴിഞ്ഞ ഇടത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നതും, ശ്വേതാ മേനോൻ തെരഞ്ഞെടുക്കപ്പെട്ടതും. ലക്ഷ്മിപ്രിയ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും; സരയൂ, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ എക്സിക്യൂട്ടീവ് സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഈ വർഷത്തെ വോട്ടെടുപ്പ് വിവാദങ്ങളാലും ആരോപണങ്ങളാലും വാർത്തകളിൽ ഇടം നേടിയിരുന്നു. ശ്വേതാ മേനോനെതിരെ പരാതിയും കുക്കു പരമേശ്വരനെതിരെ ഉയർന്ന പ്രത്യേക ആരോപണങ്ങളും അതിൽ ഉൾപ്പെടുന്നു.
വോട്ടെടുപ്പിൽ മുതിർന്ന അഭിനേതാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘാടകർ മികച്ച ശ്രമങ്ങൾ നടത്തി. മോഹൻലാൽ, ജനാർദ്ദനൻ, വത്സല മേനോൻ, ശ്രീനിവാസൻ, സലിം കുമാർ, ഇന്ദ്രൻസ്, ശ്രീരാമൻ, മല്ലിക സുകുമാരൻ, കൊല്ലം തുളസി എന്നിവർ വോട്ട് ചെയ്തിരുന്നു.
മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്‌, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, നസ്രിയ, മഞ്ജു വാര്യർ. തുടങ്ങിയവർ വോട്ട് ചെയ്യാനെത്തിയില്ല.
advertisement
സിനിമ മേഖലയിലെ സജീവ പ്രവർത്തകർക്ക് പുറമേ, അസോസിയേഷന്റെ 506 അംഗ വോട്ടർ പട്ടികയിൽ 2024 ൽ അമ്മയിൽ ഓണററി അംഗത്വം ലഭിച്ച മുതിർന്ന നടൻ കമൽ ഹാസൻ, അഭിനേതാക്കളായ തബു, അബ്ബാസ്, തലൈവാസൽ വിജയ്, നെപ്പോളിയൻ, വസുന്ധര ദാസ് എന്നിവരും ഉൾപ്പെടുന്നു.
മണി സി. കാപ്പൻ, കെ.ബി. ഗണേഷ് കുമാർ, എം. മുകേഷ് എന്നിവരുൾപ്പെടെ അഭിനേതാക്കളായി മാറിയ എംഎൽഎമാർ അസോസിയേഷന്റെ അംഗങ്ങളാണ്. മുതിർന്ന നടന്മാരായ മധു, ഷീല എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.
advertisement
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ചില അംഗങ്ങൾക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് 2024 ഓഗസ്റ്റിൽ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള മുൻ കമ്മിറ്റി രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
Summary: Actor Shwetha Menon has been chosen president to AMMA, the fraternity for Malayalam movie actors. Shwetha becomes the first female to reach the post. Senior actor Mohanlal had held the position before
മലയാളം വാർത്തകൾ/ വാർത്ത/Film/
AMMA | 'അമ്മ'യ്ക്ക് ആദ്യ വനിതാ പ്രസിഡന്റ് ശ്വേതാ മേനോൻ; കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement