ലാവിഷ് ആയിക്കോട്ടെ; രജനീകാന്തിന്റെ 'കൂലി' കാണാൻ അവധി, ഫ്രീ ടിക്കറ്റ്, പിന്നെ കുറച്ച് ഡോളേഴ്‌സ്; ഇവിടെയല്ല സിംഗപ്പൂരിൽ

Last Updated:

ചിത്രം പ്രദർശനത്തിനെത്താൻ കുറച്ച് ദിവസങ്ങൾ മാത്രം ശേഷിക്കെ, 'കൂലി' എന്ന സിനിമയുടെ ആവേശം ശരിക്കും തുടങ്ങിയിരിക്കുന്നു

കൂലി
കൂലി
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, നടൻ രജനീകാന്തിന്റെ (Rajinikanth) 'കൂലി' (Coolie movie) റിലീസ് ചെയ്യുന്ന ആദ്യ ദിവസം തന്നെ കാണാൻ കഴിയുന്ന തരത്തിൽ സിംഗപ്പൂരിലെ ഒരു കമ്പനി തമിഴ് തൊഴിലാളികൾക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു.
മാത്രമല്ല, കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ആദ്യ ദിവസത്തെ ആദ്യ ഷോയുടെ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുമെന്നും' ഭക്ഷണ പാനീയ ചെലവുകൾക്കായി 30 സിംഗപ്പൂർ ഡോളർ വീതം നൽകുമെന്നും പ്രഖ്യാപിച്ചു. കമ്പനി ഇതിനെ 'തൊഴിലാളി ക്ഷേമത്തിനും സമ്മർദ്ദ മാനേജ്മെന്റിനും വേണ്ടിയുള്ള പ്രവർത്തനം' എന്ന് വിളിച്ചു.
കമ്പനി പുറത്തിറക്കിയ പ്രഖ്യാപന നോട്ടീസിന്റെ ഒരു പകർപ്പ് ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ നിരവധി ആരാധകർ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.
ചിത്രം പ്രദർശനത്തിനെത്താൻ കുറച്ച് ദിവസങ്ങൾ മാത്രം ശേഷിക്കെ, 'കൂലി' എന്ന സിനിമയുടെ ആവേശം ശരിക്കും തുടങ്ങിയിരിക്കുന്നു. ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് അടുത്തിടെയാണ് തിരുവണ്ണാമലയിലെ ശിവക്ഷേത്രം സന്ദർശിച്ച് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പ്രാർത്ഥനകൾ നടത്തിയത്.
advertisement
നിരവധി കാരണങ്ങളാൽ ചിത്രം വലിയ പ്രതീക്ഷകൾക്ക് കാരണമായിട്ടുണ്ട്. വാസ്തവത്തിൽ, ഇതുവരെ ഒരു തമിഴ് ചിത്രത്തിന് വിദേശത്ത് ലഭിച്ച ഏറ്റവും ഉയർന്ന തുകയായി ഇത് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
സംവിധായകൻ ലോകേഷ് കനകരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നർ ഈ വർഷം ഓഗസ്റ്റ് 14 ന് പ്രദർശന സജ്ജമാകുമ്പോൾ ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ചിത്രം എത്തുമെന്നാണ് സൂചന.
രജനീകാന്തിന് പുറമേ, ഇന്ത്യൻ ചലച്ചിത്രമേഖലയിലെ നാഗാർജുന, സത്യരാജ്, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. നിർമ്മാതാക്കൾ അടുത്തിടെ പുറത്തിറക്കിയ ട്രെയ്‌ലർ ചിത്രത്തിന്റെ ആവേശം വർദ്ധിപ്പിച്ചു കഴിഞ്ഞു.
advertisement
ആക്ഷൻ എന്റർടെയ്‌നർ ചിത്രത്തിന് സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. 'എ' സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒരു വിഭാഗം പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. രജനീകാന്തിന്റെ ആരാധകവൃന്ദത്തിൽ കുടുംബ പ്രേക്ഷകരും കുട്ടികളും ഒരു പ്രധാന പങ്കു വഹിക്കുന്നു. 'എ' സർട്ടിഫിക്കറ്റ് ലഭിച്ചാൽ കുടുംബങ്ങൾക്ക് തങ്ങളുടെ കുട്ടികളെ തിയേറ്ററുകളിൽ കൊണ്ടുപോയി ചിത്രം കാണാൻ കഴിയില്ല.
മലയാളം വാർത്തകൾ/ വാർത്ത/Film/
ലാവിഷ് ആയിക്കോട്ടെ; രജനീകാന്തിന്റെ 'കൂലി' കാണാൻ അവധി, ഫ്രീ ടിക്കറ്റ്, പിന്നെ കുറച്ച് ഡോളേഴ്‌സ്; ഇവിടെയല്ല സിംഗപ്പൂരിൽ
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement