Thug Life | കമൽ ഹാസന്റെ വരികൾക്ക് എ.ആർ. റഹ്മാന്റെ സംഗീതം; തഗ് ലൈഫിലെ ആദ്യ ഗാനം 'ജിങ്കുച്ചാ' കേൾക്കാം
- Published by:meera_57
- news18-malayalam
Last Updated:
മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തഗ് ലൈഫ്'
ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുന്ന കമൽ ഹാസൻ (Kamal Haasan) - മണിരത്നം (Maniratnam) ചിത്രം തഗ് ലൈഫിലെ (Thug Life) ആദ്യ ഗാനം ജിങ്കുച്ചാ റിലീസായി. ചെന്നൈയിൽ നടന്ന പ്രൗഢ ഗംഭീരമായ ഓൾ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിലാണ് തഗ് ലൈഫിലെ ആദ്യ ഗാനം റിലീസായത്. ചടങ്ങിൽ കമൽഹാസൻ, മണിരത്നം, എ.ആർ. റഹ്മാൻ, സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. തഗ് ലൈഫിന്റെ ഓഡിയോ അവകാശം സരിഗമായാണ് കരസ്ഥമാക്കിയത്. ലോകവ്യാപകമായി തഗ് ലൈഫ് ജൂൺ 5ന് തിയേറ്ററുകളിലേക്കെത്തും.
മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തഗ് ലൈഫ്'. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജോജു ജോർജ്, തൃഷ, ഐശ്വര്യാ ലക്ഷ്മി, അശോക് സെൽവൻ, അഭിരാമി, നാസ്സർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
advertisement
മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നു. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ. ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.
തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. പി.ആർ.ഒ.- പ്രതീഷ് ശേഖർ.
advertisement
Summary: New song from the movie Thug Life, penned by Kamal Haasan and composed by AR Rahman, just dropped online. The song release took place in the national press meet held in Chennai. Thug Life marks the reunion of Kamal Haasan and Maniratnam after a hiatus of 36 years
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 18, 2025 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Thug Life | കമൽ ഹാസന്റെ വരികൾക്ക് എ.ആർ. റഹ്മാന്റെ സംഗീതം; തഗ് ലൈഫിലെ ആദ്യ ഗാനം 'ജിങ്കുച്ചാ' കേൾക്കാം