അനാഥമായി 'ദ കേരള സ്റ്റോറി'; ഒ.ടി.ടിയിൽ വാങ്ങാന്‍ ആളില്ല; ഇൻഡസ്ട്രിയുടെ അസൂയ എന്ന് സംവിധായകൻ
- Published by:Sarika KP
- news18-malayalam
Last Updated:
മികച്ച ഒരു ഓഫറും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഞങ്ങളെ സിനിമ ലോകം ഒത്തുചേര്‍ന്ന് ശിക്ഷിക്കുകയാണോ എന്നും സംശയമുണ്ടെന്ന് സംവിധായകൻ പറഞ്ഞു
വിവാദങ്ങൾക്കിടയിലും ബോക്സോഫീസില്‍ തരംഗം തീർത്ത് ‘ദ കേരള സ്റ്റോറിയുടെ ഒ.ടി.ടി സ്ട്രീമിംഗ് പ്രതിസന്ധിയില്‍. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം ഇതുവരെ ഒരു പ്ലാറ്റ്‌ഫോമും വാങ്ങിയിട്ടില്ലെന്നും കേരള സ്‌റ്റോറിക്ക് ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്നും അനുയോജ്യമായ ഓഫര്‍ ലഭിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്.
ചിത്രത്തിനു മികച്ച ഓഫറുകള്‍ വരുന്നില്ലെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു. വാർത്താ വെബ്‌സൈറ്റായ (Rediff) റെഡിഫുമായുള്ള ചർച്ചയ്ക്കിടെയാണ് ദി കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ ഇക്കാര്യം അറിയിച്ചത്. സിനിമാ മേഖല ഒന്നടങ്കം തങ്ങൾക്ക് എതിരായി നിൽക്കുകയാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
Also read-The Kerala Story| കേരള സ്റ്റോറി ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുന്നു; 13 ദിവസം കൊണ്ട് 200 കോടി
ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയതിനു തങ്ങളെ ശിക്ഷിക്കാൻ സിനിമാ വ്യവസായം ഒന്നിച്ചു ശ്രമിക്കുകയാണെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഞങ്ങളുടെ വിജയത്തിന് ഞങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി ഞങ്ങൾക്ക് സംശയമുണ്ട്” -സുദീപ്തോ സെന്‍ കൂട്ടിച്ചേര്‍ത്തു.
advertisement
കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. പശ്ചിമ ബംഗാളിൽ ചിത്രം നിരോധിച്ചപ്പോൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സിനിമയ്ക്ക് നികുതി ഒഴിവാക്കിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
June 26, 2023 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അനാഥമായി 'ദ കേരള സ്റ്റോറി'; ഒ.ടി.ടിയിൽ വാങ്ങാന്‍ ആളില്ല; ഇൻഡസ്ട്രിയുടെ അസൂയ എന്ന് സംവിധായകൻ