ആദ്യദിവസം വേൾഡ് വൈഡ് മൊത്തം കളക്ഷൻ രണ്ടരക്കോടി പിന്നിട്ടു; ഹൊറർ ചിത്രം 'സുമതി വളവ്' കുതിക്കുന്നു
- Published by:meera_57
- news18-malayalam
Last Updated:
കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം ചിത്രം ഒരു കോടി 75 ലക്ഷം രൂപ നേടി
മാളികപ്പുറത്തിന് ശേഷം അതേ ടീമൊരുക്കുന്ന ചിത്രം 'സുമതി വളവ്' (Sumathi Valavu) തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നോട്ട്. ആദ്യ ദിനം സുമതി വളവിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ രണ്ടരക്കോടി പിന്നിട്ടു എന്ന് ഔദ്യോഗിക വിവരം. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം ചിത്രം ഒരു കോടി 75 ലക്ഷം രൂപ നേടി. ആദ്യ ദിവസം തന്നെ ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക് അപ്പുറം പ്രമുഖ തിയേറ്ററുകളിൽ ലേറ്റ് നൈറ്റ് ഷോകളും ഹൗസ്ഫുൾ ആയി മാറി. കുടുംബ പ്രേക്ഷകരുടെ അഭൂതപൂർവമായ തിരക്കാണ് സുമതി വളവിനു ലഭിക്കുന്നത് എന്ന് അണിയറപ്രവർത്തകർ.
രണ്ടാം ദിനവും മികച്ച അഡ്വാൻസ് ബുക്കിങ് ലഭിക്കുന്ന സുമതി വളവിന്റെ മിക്ക ഷോകളും ഫാസ്റ്റ് ഫില്ലിങ്ങിലേക്കും ഹൗസ് ഫുൾ ഷോകളിലേക്കും കടക്കുകയാണത്രേ. സമീപകാലത്തെ മലയാളം റിലീസുകളിൽ ഇത്രയും വലിയ ഓപ്പണിങ് നേടുന്ന ഫാമിലി എന്റെർറ്റൈനെർ ആണ് സുമതി വളവ്.
200ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ദിനത്തിൽ ബുക്ക് മൈ ഷോയിലൂടെ മാത്രം 46.14 k ടിക്കറ്റുകൾ ആണ് വിറ്റഴിക്കപ്പെട്ടത്. ആദ്യദിനം രാത്രി പതിനൊന്നരക്ക് ശേഷവും അഡിഷണൽ ഷോകൾ നടന്നപ്പോൾ വലിയ കപ്പാസിറ്റിയുള്ള എറണാകുളം കവിതാ തിയേറ്ററും ഹൗസ്ഫുൾ ആകുന്ന കാഴ്ചയായിരുന്നു.
advertisement
മാളികപ്പുറത്തിന് ശേഷം സുമതി വളവിന് തിയേറ്ററിൽ കുടുംബ പ്രേക്ഷകർ നൽകുന്ന ഈ സ്വീകാര്യതക്ക് സുമതി വളവിന്റെ സംവിധായകൻ വിഷ്ണു ശശി ശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംഗീത സംവിധായകൻ രഞ്ജിൻ രാജ് എന്നിവർ നന്ദിയും കടപ്പാടും സിനിമയെ സ്നേഹിക്കുന്ന യഥാർത്ഥ പ്രേക്ഷകരോട്, കുടുംബപ്രേക്ഷകരോട് രേഖപ്പെടുത്തി.
ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതി വളവിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.
advertisement
അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ.
advertisement
ശങ്കർ പി.വി. ഛായാഗ്രഹണം നിർവഹിക്കുന്ന സുമതിവളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനർ- എം.ആർ. രാജാകൃഷ്ണൻ, ആർട്ട്- അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ- ബിനു ജി. നായർ, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, മേക്കപ്പ്- ജിത്തു പയ്യന്നൂർ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ- ശരത് വിനു, വിഎഫ്എക്സ്-ഐഡന്റ് വിഎഫ്എക്സ് ലാബ്, പി.ആർ.ഒ. : പ്രതീഷ് ശേഖർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 02, 2025 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആദ്യദിവസം വേൾഡ് വൈഡ് മൊത്തം കളക്ഷൻ രണ്ടരക്കോടി പിന്നിട്ടു; ഹൊറർ ചിത്രം 'സുമതി വളവ്' കുതിക്കുന്നു