Jailer | രജനികാന്തിന് മാത്രമല്ല നെല്‍സണും കോളടിച്ചു; കലാനിധി മാരന്‍ വക ആഡംബര കാറും ചെക്കും സമ്മാനം

Last Updated:

സിനിമയിലെ നായകനായ രജനികാന്തിന് പ്രതിഫലത്തിന് പുറമെ ലാഭവിഹിതത്തിന്‍റെ ഒരു പങ്കും ബിഎംഡബ്ല്യ കാറും സമ്മാനിച്ചിരുന്നു

ബോക്സ് ഓഫീസില്‍ പ്രകമ്പനം സൃഷ്ടിച്ച ജയിലര്‍ സിനിമയുടെ വന്‍ വിജയത്തിന്‍റെ ആഘോഷം അവസാനിക്കുന്നില്ല. 564.35  കോടി രൂപ കളക്ഷന്‍ നേടിയ ചിത്രത്തിന്‍റെ വിജയത്തില്‍ അതീവ സന്തോഷവാനാണ് സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരന്‍. സിനിമയിലെ നായകനായ രജനികാന്തിന് പ്രതിഫലത്തിന് പുറമെ ലാഭവിഹിതത്തിന്‍റെ ഒരു പങ്കും അദ്ദേഹം കൈമാറി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 കോടി രുപയുടെ ചെക്കാണ് നിര്‍മ്മാതാവ് സൂപ്പര്‍ സ്റ്റാറിന് കൈമാറിയത്.
ഇതിന് പുറമെ ബിഎംഡബ്ല്യു എക്സ് 7 സീരിസിലെ ആഡംബര കാറും നിര്‍മ്മാതാവ് രജനിക്ക് കൈമാറി. പ്രതിഫലമായി 110 കോടി രൂപ നേരത്തെ കൈമാറിയതിന് പിന്നാലെയാണ് ജയിലര്‍ സിനിമയുടെ ലാഭവിഹിതവും അദ്ദേഹം താരത്തിന് സമ്മാനിച്ചത്.
advertisement
എന്നാല്‍ രജനികാന്തിന് മാത്രം സമ്മാനം നല്‍കി ആഘോഷം അവസാനിപ്പിക്കാന്‍ സണ്‍ പിക്ചേഴ്സ് ഒരുക്കമല്ലെന്ന സൂചനയാണ് പിന്നാലെ എത്തിയത്. ചിത്രത്തിന്റെ വന്‍ വിജയത്തിനായി അഹോരാത്രം പണിയെടുത്ത സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും കലാനിധി മാരന്‍റെ വക സമ്മാനമെത്തി.
advertisement
ലാഭവിഹിത തുകയുടെ ചെക്കും ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ Porsche Macan S കാറും നെല്‍സണ് പ്രൊഡ്യൂസര്‍ കൈമാറി. നായകനും സംവിധായകനും സമ്മാനം നല്‍കിയ വിവരം സണ്‍പിക്ചേഴ്സ് തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും സണ്‍ പിക്ചേഴ്സിന്‍റെ സര്‍പ്രൈസ് ഗിഫ്റ്റ് എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
advertisement
മോഹന്‍ലാലും ശിവരാജ് കുമാറും ജാക്കി ഷ്റോഫും അടക്കമുള്ള താരങ്ങളും ജയിലറില്‍ അഭിനയിച്ചിരുന്നു. മലയാളി താരം വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന വില്ലന്‍ കഥാപാത്രവും കൈയ്യടി നേടി. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനങ്ങളും വന്‍ ഹിറ്റായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Jailer | രജനികാന്തിന് മാത്രമല്ല നെല്‍സണും കോളടിച്ചു; കലാനിധി മാരന്‍ വക ആഡംബര കാറും ചെക്കും സമ്മാനം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement