നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sunny Leone|ഫോട്ടോയ്ക്കൊപ്പം കുറിക്കു കൊള്ളുന്ന സന്ദേശവും; സണ്ണി ലിയോൺ നൽകിയത് കങ്കണ റണൗത്തിനുള്ള മറുപടിയോ?

  Sunny Leone|ഫോട്ടോയ്ക്കൊപ്പം കുറിക്കു കൊള്ളുന്ന സന്ദേശവും; സണ്ണി ലിയോൺ നൽകിയത് കങ്കണ റണൗത്തിനുള്ള മറുപടിയോ?

  "നിങ്ങളെ കുറിച്ച് ഒന്നും അറിയാത്ത ആളുകൾക്കാണ് നിങ്ങളെ പറ്റി ഏറ്റവും കൂടുതൽ സംസാരിക്കാനുണ്ടാകുക"

  • Share this:
   സണ്ണി ലിയോൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രത്തിനൊപ്പമുള്ള കുറിപ്പിനെ കുറിച്ചാണ് ആരാധകരുടെ ചർച്ച. കഴിഞ്ഞ ദിവസം കങ്കണ റണൗത്ത് സണ്ണിയെ അനാവശ്യമായി പരാമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് സണ്ണി ലിയോൺ നൽകിയിരിക്കുന്നതെന്ന് എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

   ലോകത്ത് നടക്കുന്ന നാടകങ്ങളൊക്കെ കണ്ടുള്ള ലഞ്ച് ഡേറ്റ് എന്ന കുറിപ്പോടെയാണ് സണ്ണി ലിയോൺ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ സെൽഫിക്കൊപ്പമുള്ള അടുത്ത ചിത്രത്തിലാണ് സണ്ണിയുടെ സന്ദേശം.
   View this post on Instagram

   Lunch date! Catching up on world drama!


   A post shared by Sunny Leone (@sunnyleone) on

   "നിങ്ങളെ കുറിച്ച് ഒന്നും അറിയാത്ത ആളുകൾക്കാണ് നിങ്ങളെ പറ്റി ഏറ്റവും കൂടുതൽ സംസാരിക്കാനുണ്ടാകുക" എന്നാണ് സണ്ണിയുടെ സന്ദേശം. ഇത് കങ്കണ റണൗത്തിനെ ഉദ്ദേശിച്ചാണെന്ന് ആരാധകർ പറയുന്നു.

   You may also like:'ഇരവാദവും സ്ത്രീ എന്ന പരിഗണനയും അനാവശ്യമായി ഉപയോഗിക്കുന്നു': കങ്കണക്കെതിരെ ഊര്‍മ്മിള മദോന്ദ്കർ

   കഴിഞ്ഞ ദിവസമാണ് നടി ഊർമിള മദോന്ദ്കറിനെതിരെയുള്ള പരാമർശങ്ങൾക്കിടയിൽ കങ്കണ സണ്ണി ലിയോണിനെ കുറിച്ചും പറഞ്ഞത്. ഊർമിള സോഫ്റ്റ് പോൺ താരമാണെന്നായിരുന്നു കങ്കണയുടെ കടന്നുള്ള പരാമർശം. ഇതിനെതിരെ വൻ വിമർശനം ഉയരുന്നുണ്ട്.

   ഒരു ചാനൽ അഭിമുഖത്തിനിടയിലായിരുന്നു കങ്കണ ഊർമിളയ്ക്കെതിരെ പറഞ്ഞത്. പരാമർശം വിവാദമായതോടെ അവഹേളനപരമായ രീതിയിലല്ല താൻ ഉദ്ദേശിച്ചതെന്നും മുൻ പോൺ താരം സണ്ണി ലിയോണിനെ സിനിമാ ലോകം സ്വാഗതം ചെയ്തതിനെ കുറിച്ചും കങ്കണ പറഞ്ഞത്.

   You may also like:ജയ ബച്ചനെ കടുത്ത ഭാഷയിൽ വിമർശിച്ച് കങ്കണ റണൗട്ട്; എതിർപ്പുമായി സ്വര ഭാസ്കർ


   അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചതിലുള്ള സണ്ണിയുടെ മറുപടിയാണ് പുതിയ പോസ്റ്റെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ വന്ന കമ്മന്റുകൾ സൂചിപ്പിക്കുന്നതും ഇതു തന്നെ.

   അറിയപ്പെടുന്ന പോൺതാരമായിരുന്ന സണ്ണി ലിയോണിന് മികച്ച സ്വീകരണമാണ് ഇന്ത്യൻ സിനിമയിൽ ലഭിച്ചത്. ഏറെ കഠിനാധ്വാനവും വെല്ലുവിളിയും നേരിട്ടതിന് ശേഷമാണ് തന്റെ വിജയം എന്ന് സണ്ണി ലിയോൺ നിരവധി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}