ഊർമ്മിള 'സോഫ്റ്റ് പോൺ സ്റ്റാർ' എന്ന് കങ്കണ; സംയമനമാണ് നല്ലതെന്ന് പരോക്ഷ മറുപടി നൽകി താരം
- Published by:Asha Sulfiker
- news18-malayalam
Last Updated:
അവർ അവരുടെ അഭിനയത്തിന്‍റെ പേരിലല്ല അറിയപ്പെടുന്നതെന്ന് ഉറപ്പാണ്.. എന്തിനാണ് അവർ അറിയപ്പെടുന്നത്. സോഫ്റ്റ് പോണിലൂടെ അല്ലേ?
തന്നെ വിമർശിക്കുന്നവർക്കെതിരെ കങ്കണ റണൗത്തിന്‍റെ ശക്തമായ പ്രതിഷേധം തുടരുകയാണ്. തനിക്കെതിരെ നിൽക്കുന്നവർക്കെതിരെ കടുത്ത ഭാഷയിലാണ് കങ്കണയുടെ പ്രതികരണം. ജയ ബച്ചന് പിന്നാലെ കങ്കണയുടെ വാക്കുകളുടെ മൂർച്ചയറിഞ്ഞിരിക്കുന്നത് മുൻ കാല ബോളിവുഡ് നടിയും കോൺഗ്രസ് അംഗവുമായ ഊര്‍മ്മിള മദോന്ദ്കർ ആണ്. അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് കങ്കണ ഊർമ്മിളയ്ക്കെതിരെ നടത്തിയിരിക്കുന്നത്.
ബോളിവുഡിനെയും മഹാരാഷ്ട്ര സർക്കാരിനെയും വിമർശിച്ചു കൊണ്ടുള്ള കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ ഊർമ്മിള രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഒരി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഊര്‍മ്മിളയ്ക്കെതിരെ കങ്കണയുടെ അധിക്ഷേപം. ഊർമ്മിളയെ 'സോഫ്റ്റ് പോൺ സ്റ്റാർ'എന്നാണ് കങ്കണ വിശേഷിപ്പിക്കുന്നത്. 'ഊർമ്മിള, അവരൊരു സോഫ്റ്റ് പോൺ താരമാണ്.. ഇതൊരു വെട്ടിത്തുറന്ന് പറച്ചിലാണെന്ന് എനിക്കറിയാം. പക്ഷെ അവർ അവരുടെ അഭിനയത്തിന്‍റെ പേരിലല്ല അറിയപ്പെടുന്നതെന്ന് ഉറപ്പാണ്.. എന്തിനാണ് അവർ അറിയപ്പെടുന്നത്. സോഫ്റ്റ് പോണിലൂടെ അല്ലേ? എന്നായിരുന്നു കങ്കണയുടെ ചോദ്യം.
advertisement
Kangana hits out at @UrmilaMatondkar over her remark on ‘BJP ticket’.
I don't have to work much to get a ticket: Kangana Ranaut (@KanganaTeam), Actor tells Navika Kumar on #FranklySpeakingWithKangana. pic.twitter.com/wrlzgr4zB7
— TIMES NOW (@TimesNow) September 16, 2020
advertisement
എന്നാൽ വിഷയത്തിൽ ഊര്‍മ്മിള ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. മറിച്ച് കഴിഞ്ഞ ദിവസം രാത്രിയിലുള്ള ഇവരുടെ ട്വീറ്റ് കങ്കണയ്ക്കുള്ള മറുപടിയായാണ് കരുതപ്പെടുന്നത്.
जय महाराष्ट्र 🙏🏼
जय हिन्द 🙏🏼
शुभ रात्रि 🙏🏼 pic.twitter.com/gIK8DYibZL
— Urmila Matondkar (@UrmilaMatondkar) September 16, 2020
'പക മനുഷ്യരെ എരിച്ചു കൊണ്ടേയിരിക്കും.. സംയമനമാണ് പക നിയന്ത്രിച്ച് നിർത്താനുള്ള ഏക മാർഗം' എന്ന ശിവാജി മഹാരാജിന്‍റെ ഉദ്ദരണിയാണ് ഊര്‍മ്മിള ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 17, 2020 8:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഊർമ്മിള 'സോഫ്റ്റ് പോൺ സ്റ്റാർ' എന്ന് കങ്കണ; സംയമനമാണ് നല്ലതെന്ന് പരോക്ഷ മറുപടി നൽകി താരം