CUET UG 2026 പരീക്ഷ; രാജ്യത്തെ മികവാർന്ന കാമ്പസുകളിലേയ്ക്കുള്ള വാതിൽ; അതിരുകളില്ലാതെ സ്വപ്നം കാണുന്നവർക്കുള്ള അവസരം

Last Updated:

രാജ്യത്തെ അൻപതോളം കേന്ദ്ര സർവ്വകലാശാലകൾ, വിവിധ സംസ്ഥാനങ്ങളുടെ കീഴിൽ വരുന്ന പേരുകേട്ട  സർവ്വകലാശാലകൾ, കൽപ്പിത സർവ്വകലാശാലകൾ, സ്വകാര്യ സർവ്വകലാശാലകൾ എന്നിവയെല്ലാം ഈയൊരൊറ്റെ പരീക്ഷാ കുടക്കീഴിൽ വരുന്നുവെന്നതാണ് സവിശേഷത

എ ഐ നിര്‍മിത പ്രതീകാത്മക ചിത്രം
എ ഐ നിര്‍മിത പ്രതീകാത്മക ചിത്രം
രാജ്യത്തെ കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവ്വകലാശാലകളിലെ ബിരുദ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന പൊതു പ്രവേശന പരീക്ഷയാണ്, സിയുഇടി : യു ജി. പ്ലസ്ടു പൂർത്തീകരിച്ചവർക്ക് ഒരൊറ്റ അഭിരുചി പരീക്ഷയിലൂടെ, രാജ്യത്തെ മികവുറ്റ  സർവ്വകലാശാലകളിലും സ്ഥാപനങ്ങളിലും പ്രവേശനം നേടാൻ ഈ പരീക്ഷ അവസരം നൽകുന്നു. രാജ്യത്തെ അൻപതോളം കേന്ദ്ര സർവ്വകലാശാലകൾ, വിവിധ സംസ്ഥാനങ്ങളുടെ കീഴിൽ വരുന്ന പേരുകേട്ട  സർവ്വകലാശാലകൾ, കൽപ്പിത സർവ്വകലാശാലകൾ, സ്വകാര്യ സർവ്വകലാശാലകൾ എന്നിവയെല്ലാം ഈയൊരൊറ്റെ പരീക്ഷാ കുടക്കീഴിൽ വരുന്നുവെന്നതാണ് സവിശേഷത.
മാർക്കിൻ്റെ മാത്രം അടിസ്ഥാനത്തിൽ നടന്നിരുന്ന ഡിഗ്രി പ്രവേശനത്തെ പൊതു പ്രവേശന പരീക്ഷയുടെ കീഴിലാക്കിയതു തന്നെ, വിദ്യാർത്ഥികളുടെ അഭിരുചി കണ്ടറിയുന്നതിനും പ്രവേശനത്തിനുള്ള വിദ്യാർത്ഥികളുടെ അലച്ചിൽ ലഘൂകരിക്കുന്നതിനും വേണ്ടി തന്നെയാണ്. ഉദാഹരണത്തിന്, നേരത്തേ ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദ പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ 99% ൽ അധികം മാർക്ക് വേണമായിരുന്നു. എന്നാൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി ( എൻ ടി എ) നടത്തുന്ന സിയുഇടിയിലൂടെ, നിങ്ങളുടെ അഭിരുചിയുടെ മാത്രം അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ സൗകര്യമൊരുക്കുന്ന ഒരൊറ്റ വാതിലായി ഇത് മാറിക്കഴിഞ്ഞു. പന്ത്രണ്ടാം ക്ലാസ്സ് പൂർത്തീകരിച്ചവർക്കും നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്കുമാണ്, അവസരം.
advertisement
I.പരീക്ഷയുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 
പരീക്ഷയുടെ മോഡ്: കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയാണ് എൻ ടി എ അവലംബിക്കുന്നത്. പരീക്ഷാർത്ഥികൾ ശരിയുത്തരങ്ങൾ, മൗസ് ഉപയോഗിച്ച് തന്നെ ക്ലിക്ക് ചെയ്യണം.
ഭാഷ: പരീക്ഷാർത്ഥികൾക്ക്  മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ എഴുതാനവസരമുണ്ടെങ്കിലും, ഇംഗ്ലീഷ് ഭാഷ തിരഞ്ഞെടുക്കുന്നതാണ് യൂണിവേഴ്സിറ്റി പ്രവേശനത്തിന് കൂടുതൽ അഭികാമ്യം.
advertisement
നെഗറ്റീവ് മാർക്ക്: ഓരോ ശരിയുത്തരത്തിനും, പരീക്ഷാർത്ഥിക്ക് 5 മാർക്ക് വീതം ലഭിയ്ക്കും. ഓരോ തെറ്റുത്തരത്തിനും -1 മാർക്കുണ്ടെന്ന കാര്യം ശ്രദ്ധിക്കണം. കണ്ണടച്ച് കുത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത് ഇവിടെ നടക്കില്ല!
സിലബസ്: എൻസിആർടി സിലബസ്സിലെ പ്ലസ് ടു പുസ്തകത്തെ ആശ്രയിച്ചാണ് പരീക്ഷാ ചോദ്യങ്ങൾ വിഷയാധിഷ്ഠിതമായി ക്രമീകരിക്കുന്നത്.
II.മനസ്സിൽ കുറിക്കേണ്ട തീയ്യതികൾ
1.അപേക്ഷിക്കാനുള്ള അവസാന തീയതി:ജനുവരി 30(രാത്രി 11:50 വരെ).
advertisement
2.ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: ജനുവരി 31.
3.അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരം: ഫെബ്രുവരി 02 മുതൽ 04 വരെ.
4.പരീക്ഷാ തീയതി: 2026 മെയ് മാസത്തിൽ (11 മുതൽ 31 വരെ) (Tentative).
III.അപേക്ഷ സമർപ്പണം
ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാർത്ഥികൾക്ക് സ്വന്തമായോ കഫേകളുടെ സൗകര്യമുപയോഗിച്ചോ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ സമർപ്പണത്തിന് താഴെ കാണുന്നവ കയ്യിൽ കരുതണം.
advertisement
1. ഫോട്ടോ:പാസ്‌പോർട്ട് സൈസ് ഫോട്ടോ സ്കാൻ ചെയ്തത് (മുഖം വ്യക്തമായിരിക്കണം, മാസ്ക് വേണ്ട).
2.ഒപ്പ്: വെള്ള പേപ്പറിൽ കറുത്ത പേന കൊണ്ട് ഒപ്പിട്ട ശേഷം സ്കാൻ ചെയ്തത്.
3. സർട്ടിഫിക്കറ്റുകൾ: പത്താം ക്ലാസ് സർട്ടിഫിക്കറ്റ് (വിവരങ്ങൾ കൃത്യമായി നൽകാൻ), 12-ാം ക്ലാസ് വിവരങ്ങൾ.
4. കാറ്റഗറി സർട്ടിഫിക്കറ്റ്: ഒബിസി - എൻസിഎൽ/ എസ് സി/ എസ് ടി/ ഇഡബ്ല്യുഎസ് വിഭാഗക്കാർ അതത് സർട്ടിഫിക്കറ്റുകൾ (കയ്യിലില്ലെങ്കിൽ ഡിക്ലറേഷൻ നൽകാം).
advertisement
5. ഐഡി കാർഡ്:ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ പാസ്‌പോർട്ട്.
6. മൊബൈൽ & ഇമെയിൽ: ഇത് വളരെ പ്രധാനമാണ്. സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും മാത്രം നൽകുക.
അപേക്ഷ സമർപ്പണം,  ലളിതമായ നാലു ഘട്ടങ്ങളിലൂടെ പൂർത്തീകരിക്കാം.
ഘട്ടം 1: രജിസ്ട്രേഷൻ
എൻ.ടി.എ. യുടെ വെബ്സൈറ്റിൽ  'New Registration' എടുക്കുക. പേരും വിവരങ്ങളും നൽകി പാസ്‌വേഡ് സെറ്റ് ചെയ്യുക. ഇതോടെ ലഭിക്കുന്ന 'Application Number' പിന്നീടുള്ള ആവശ്യങ്ങൾക്ക് കുറിച്ചു വെയ്ക്കേണ്ടതുണ്ട്.
advertisement
ഘട്ടം 2:ഫോം പൂരിപ്പിക്കൽ
വ്യക്തിപരമായ വിവരങ്ങൾ, വിലാസം, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ നൽകുക. പരീക്ഷാ കേന്ദ്രമായി നമ്മുടെ ജില്ലകൾ തിരഞ്ഞെടുക്കാം.
ഘട്ടം 3: വിഷയങ്ങൾ തിരഞ്ഞെടുക്കൽ 
അപേക്ഷാർത്ഥികൾ, പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്‌സിന് , ഏത് യൂണിവേഴ്സിറ്റിയിൽ എന്താണ് യോഗ്യത എന്ന് നോക്കുക.ചിലയിടത്ത് 'General Test' നിർബന്ധമാണ്, ചിലയിടത്ത് അല്ല. അവരവരുടെ അഭിരുചിയ്ക്കനുസരിച്ച്, ഒരു ഭാഷ + 3 ഡൊമൈൻ വിഷയങ്ങൾ + ജനറൽ ടെസ്റ്റ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ഘട്ടം 4: ഫീസ് പേയ്മെന്റ്
ഫീസ് ഓൺലൈനായി അടച്ച്, കൺഫർമേഷൻ പേജ് പ്രിന്റ്, നിർബന്ധമായും എടുത്തു സൂക്ഷിക്കണം.തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ എണ്ണമനുസരിച്ചാണ് ഫീസ് (നിരക്കുകൾ ഏകദേശമാണ്).പൊതുവിഭാഗത്തിന് 1000/- രൂപയും ,ഒബിസി / ഇഡബ്ല്യൂ എസ് വിഭാഗക്കാർക്ക്  900/-രൂപയും, എസ് സി./എസ്ടി/പി.ഡബ്ല്യു ഡി. വിഭാഗക്കാർക്ക്  800/-രൂപയുമാണ്, അടിസ്ഥാന ഫീസ്. ഇതു കൂടാതെ തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ എണ്ണത്തിനനുസരിച്ച്, അധിക ഫീസ് നൽകണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
CUET UG 2026 പരീക്ഷ; രാജ്യത്തെ മികവാർന്ന കാമ്പസുകളിലേയ്ക്കുള്ള വാതിൽ; അതിരുകളില്ലാതെ സ്വപ്നം കാണുന്നവർക്കുള്ള അവസരം
Next Article
advertisement
CUET UG 2026 പരീക്ഷ; രാജ്യത്തെ മികവാർന്ന കാമ്പസുകളിലേയ്ക്കുള്ള വാതിൽ; അതിരുകളില്ലാതെ സ്വപ്നം കാണുന്നവർക്കുള്ള അവസരം
CUET UG 2026 പരീക്ഷ; രാജ്യത്തെ മികവാർന്ന കാമ്പസുകളിലേയ്ക്കുള്ള വാതിൽ; അതിരുകളില്ലാതെ സ്വപ്നം കാണുന്നവർക്കുള്ള അവസരം
  • രാജ്യത്തെ 50-ഓളം സർവ്വകലാശാലകളിൽ പ്രവേശനത്തിന് സിയുഇടി യു ജി പരീക്ഷയാണ് ഏക മാർഗം.

  • പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ഒരൊറ്റ പരീക്ഷയിലൂടെ മികവുറ്റ സർവ്വകലാശാലകളിൽ പ്രവേശനം നേടാം.

  • പരീക്ഷാ അപേക്ഷ ഓൺലൈനായി നാല് ഘട്ടങ്ങളിലായി സമർപ്പിക്കണം; അടിസ്ഥാന ഫീസ് വ്യത്യാസപ്പെടും.

View All
advertisement