Robo Shankar| തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ കുഴഞ്ഞുവീണു മരിച്ചു

Last Updated:

മാരി, വിശ്വാസം, സിംഗം 3, കോബ്ര, പുലി തുടങ്ങിയ സിനിമകളില്‍ നിര്‍ണായക കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ടെലിവിഷന്‍ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു

റോബോ ശങ്കർ
റോബോ ശങ്കർ
ചെന്നൈ: തമിഴ് സിനിമാനടനും ഹാസ്യകലാകാരനുമായ റോബോ ശങ്കര്‍ കുഴഞ്ഞുവീണു മരിച്ചു. 46 വയസായിരുന്നു. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കര്‍ രാത്രി ആശുപത്രിയിലാണ് മരിച്ചത്. മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജില്‍ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കര്‍ എന്നപേരു ലഭിച്ചത്.
സ്റ്റാര്‍ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് 2007ല്‍ റോബോ ശങ്കര്‍ വെള്ളിത്തിരയിലെത്തുന്നത്. മാരി, വിശ്വാസം, സിംഗം 3, കോബ്ര, പുലി തുടങ്ങിയ സിനിമകളില്‍ നിര്‍ണായക കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ടെലിവിഷന്‍ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു.
ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കര്‍ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ടെലിവിഷന്‍ താരം പ്രിയങ്കയാണ് ഭാര്യ. മകള്‍ ഇന്ദ്രജ സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്. നടൻ കമല്‍ഹാസൻ അടക്കമുള്ളവര്‍ റോബോ ശങ്കറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു രംഗത്ത് എത്തി
advertisement
Summary: Popular Tamil actor, comedian Robo Shankar passed away on Thursday in Chennai. He was 46. Shankar was admitted at the GEM Hospital, a private hospital in the city, on Tuesdayafter he reportedly fainted on the sets of a tv program he was working on.
മലയാളം വാർത്തകൾ/ വാർത്ത/Film/
Robo Shankar| തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ കുഴഞ്ഞുവീണു മരിച്ചു
Next Article
advertisement
കേരളത്തിലെ എസ്‌ഐആര്‍ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുസ്ലിം ലീഗ് ഹര്‍ജി
കേരളത്തിലെ എസ്‌ഐആര്‍ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുസ്ലിം ലീഗ് ഹര്‍ജി
  • മുസ്ലിം ലീഗ് കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിർത്തിവെക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

  • തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കില്‍ എസ്‌ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് ഹർജിയിൽ പറയുന്നു.

  • പയ്യന്നൂരിൽ ബിഎൽഒയുടെ ആത്മഹത്യ: എസ്‌ഐആർ ജോലിക്കാർക്ക് സമ്മർദ്ദം താങ്ങാനാകുന്നില്ല.

View All
advertisement