'അടുക്കളയിൽ ജോലിയെടുത്താൽ കഴുത്തിനകത്ത് പാടുവരുമോ?' ചിരിപ്പിക്കാൻ അനൂപ് മേനോൻ; 'രവീന്ദ്രാ നീ എവിടെ' ടീസർ
- Published by:meera_57
- news18-malayalam
Last Updated:
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുള്ള കഥയുമാണ് സിനിമയ്ക്ക് പശ്ചാത്തലം
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ് മേനോൻ (Anoop Menon), ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan), ഷീലു എബ്രഹാം (Sheelu Abraham) എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രമാണ് 'രവീന്ദ്രാ നീ എവിടെ?'. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ടീസർ മോഹൻലാൽ റിലീസ് ചെയ്തു. തീർത്തും ഹാസ്യത്തിന് ഒപ്പം കുടുംബ പ്രേക്ഷകർക്കും ഒരുപോലെ രസിക്കുന്ന ചിത്രം ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്നെന്ന പ്രത്യേകതയും ഉണ്ട്.
ബി.കെ. ഹരി നാരായണൻ്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി. നിസ, ഇതൾ മനോജ് തുടങ്ങിയവരും അഭിനയിക്കുന്നു.
advertisement
ഛായാഗ്രഹണം - മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, ലൈൻ പ്രൊഡ്യൂസർ- ടി.എം. റഫീക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ, കലാസംവിധാനം- അജയ് ജി. അമ്പലത്തറ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ട്ടേഴ്‌സ് - ഗ്രാഷ് പി.ജി., സുഹൈൽ വി.എഫ്.എക്സ്.- റോബിൻ അലക്സ്, സ്റ്റിൽസ്- ദേവരാജ് ദേവൻ, പി.ആർ.ഒ.- പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്- മാജിക് മൊമൻ്റ്സ്. അബാം ഫിലിംസ് റിലീസ് ചിത്രം തിയേറ്ററുകളിൽ എത്തും.
advertisement
Summary: Raveendra Nee Evide is an upcoming Malayalam movie starring Anoop Menon, Dhyan Sreenivasan and Sheelu Abraham in the lead roles. The film portrays Anoop Menon in the role of a weatherman. The movie produced by Abraham Mathew, is presented by Sheelu Abraham
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 07, 2025 11:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'അടുക്കളയിൽ ജോലിയെടുത്താൽ കഴുത്തിനകത്ത് പാടുവരുമോ?' ചിരിപ്പിക്കാൻ അനൂപ് മേനോൻ; 'രവീന്ദ്രാ നീ എവിടെ' ടീസർ