പഠിച്ചു കേറി വാ; പത്തിലും പ്ലസ് ടുവിലും ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് നടൻ വിജയ്

Last Updated:

തമിഴ്‌നാട് വെട്രി കഴകം പ്രസിഡൻ്റ് വിജയ് ഷാളും സർട്ടിഫിക്കറ്റും 5000 രൂപയും നൽകി ഓരോ വിദ്യാർത്ഥിയെയും അനുമോദിച്ചു

പത്താം ക്‌ളാസിലും പ്ലസ് ടുവിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് നടൻ വിജയ്. വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന പരിപാടിയിൽ വിജയ് നേരിട്ടെത്തി. ജൂൺ 28ന് ചെന്നൈയിലെ തിരുവാൻമിയൂരിൽ നടന്ന പരിപാടിക്ക് പുറമേ, ജൂലൈ 3ന് മറ്റൊന്ന് കൂടിയുണ്ട്. തമിഴക വെട്രി കഴകം നടത്തുന്ന രണ്ടാം വാർഷിക 'വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങാണ്'. ഒരു രാഷ്ട്രീയ പാർട്ടി നേതാവെന്ന നിലയിൽ പാർട്ടി അധ്യക്ഷൻ വിജയ് ആദ്യമായി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.
പത്രവായനക്ക് ഊന്നൽ നൽകുകയും വിദ്യാർത്ഥികൾക്ക് താൽപ്പര്യമുള്ള കോഴ്സ് സ്വീകരിക്കാൻ വിജയ് ഉപദേശിക്കുകയും ചെയ്തു. സാമൂഹിക പുരോഗതിക്കായി രാഷ്ട്രീയമായി സജീവമാകാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ലഹരി ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
750 അവാർഡ് ജേതാക്കൾ ഉൾപ്പെടെ 3500-ലധികം രക്ഷിതാക്കളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. തമിഴ്‌നാട് വെട്രി കഴകം പ്രസിഡൻ്റ് വിജയ് ഷാളും സർട്ടിഫിക്കറ്റും 5000 രൂപയും നൽകി ഓരോ വിദ്യാർത്ഥിയെയും അനുമോദിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം വെജിറ്റേറിയൻ ഡിന്നറും ഒരുക്കിയിരുന്നു.
advertisement
സുരക്ഷാ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ, ഓരോ നിയമസഭാ മണ്ഡലത്തിലേക്കും ജില്ലാ സെക്രട്ടറിമാരെ നിയമിക്കുകയും വിജയുടെ പാർട്ടി ക്രമീകരിച്ച വാഹനങ്ങളിൽ വിദ്യാർത്ഥികളെ എത്തിക്കുകയും ചെയ്തിട്ടുണ്ട്. 21 ജില്ലകളിലെ വിദ്യാർഥികളെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനായി തമിഴ്‌നാട് വെട്രി കഴകത്തിൻ്റെ ചിലവിൽ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയും വിദ്യാർത്ഥികളെ തിരികെ എത്തിക്കാനുള്ള ചുമതല നൽകുകയും ചെയ്തു.
അരിയല്ലൂർ, കോയമ്പത്തൂർ, ധർമപുരി, ഡിണ്ടിഗൽ, ഈറോഡ്, കന്യാകുമാരി, കരൂർ, കൃഷ്ണഗിരി, മധുര, നാമക്കൽ, നീലഗിരി, പുതുക്കോട്ടൈ, രാമനാഥപുരം, സേലം, ശിവഗംഗൈ, തെങ്കാശി, തേനി, തുത്തുക്കുടി, തിരുനെൽവേലി, തിരുപ്പൂർ, വിരുദുനഗർ എന്നിവിടങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളുടെ ആദ്യ പരിപാടി ജൂൺ 28 ന് തിരുവാൻമിയൂരിൽ നടക്കുമെന്ന് തമിഴഗ വെട്രി കഴകം (ടിവികെ) ജൂൺ 10 ന് പ്രഖ്യാപിച്ചു. ബാക്കിയുള്ള ജില്ലകളെ ഉൾക്കൊള്ളുന്ന രണ്ടാമത്തെ പരിപാടി ജൂലൈ 3 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
advertisement
തൃഷ നായികയായി അഭിനയിച്ച 'ലിയോ' എന്ന ചിത്രത്തിലാണ് വിജയ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രം നിലവിൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിൽ നായകനായും പ്രതിനായകനായും ദളപതി വിജയ് ഇരട്ട വേഷങ്ങളിൽ എത്തും.
വിജയ്‌യെ കൂടാതെ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, അജ്മൽ അമീർ, വൈഭവ്, ലൈല, മോഹൻ, അരവിന്ദ് ആകാശ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആക്ഷൻ ചിത്രം 2024 സെപ്റ്റംബർ 5-ന് തിയേറ്ററുകളിൽ എത്തും.
advertisement
Summary: Thalapathy Vijay and Tamilaga Vettri Kazhagam honour students who did well in tenth and plus- two examinations
മലയാളം വാർത്തകൾ/ വാർത്ത/Film/
പഠിച്ചു കേറി വാ; പത്തിലും പ്ലസ് ടുവിലും ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് നടൻ വിജയ്
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement