'തലവരക്കൊരു തിളക്കം വച്ചപ്പോ കിടച്ച സൗഭാഗ്യം'; സ്‌കൂളിൽ പഠിക്കുന്ന കാലത്തിറങ്ങിയ പാട്ടിനു ചുവടുമായി അർജുൻ, ഒപ്പം അശോകനും രേവതിയും
- Published by:meera_57
- news18-malayalam
Last Updated:
ഒരു സർപ്രൈസ് ഡാൻസുമായി സോഷ്യൽ മീഡിയ ലോകത്ത് തരംഗമായി 'തലവര' ടീം
സിനിമാ പോസ്റ്ററിന് മറയിൽ നിന്ന അശോകൻ പെട്ടെന്നാണ് ആ വരികള്‍ പാടിയത്, 'തലവരക്കൊരു തിളക്കം വച്ചപ്പോ കിടച്ച സൗഭാഗ്യം...' എന്ന പാട്ട് പാടിയതും നായിക രേവതി ശർമ്മ ആദ്യമൊന്ന് ഞെട്ടി. പൊടുന്നനെ മറുവശത്ത് നിന്നും 'ഇത് ശനി ദശയുടെ ഒടുക്കം കിട്ടിയ സാക്ഷാൽ രാജയോഗം...' എന്ന വരി പാടിക്കൊണ്ട് അർജുൻ അശോകനുമെത്തിയതോടെ ഏവരും ചേർന്ന് ചുവടുവെച്ചു. അങ്ങനെ ഒരു സർപ്രൈസ് ഡാൻസുമായി സോഷ്യൽ മീഡിയ ലോകത്ത് തരംഗമായിരിക്കുകയാണ് 'തലവര' ടീം. ചിത്രം ഓഗസ്റ്റ് 15നാണ് തിയേറ്ററുകളിലെത്തുന്നത്.
'കിലുകിൽ പമ്പരം' സിനിമയിൽ എസ്.പി. വെങ്കടേഷ് ഈണം നൽകി ഗിരീഷ് പുത്തഞ്ചേരി എഴുതി എം.ജി. ശ്രീകുമാറും ഉണ്ണി മേനോനും ചേർന്ന് പാടിയ ആ പഴയ ഗാനത്തിനാണ് 'തലവര' സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി സിനിമയിലെ താരങ്ങൾ ചേർന്ന് ചുവടുവെച്ചത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന അർജുൻ അശോകൻ ചിത്രം 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്യുന്നത്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രേവതി ശർമ്മയാണ് നായികയായെത്തുന്നത്.
advertisement
ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക - നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ 'കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്...' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം ഏവരും ഏറ്റെടുത്തതിന് പിന്നാലെ 'ഇലകൊഴിയേ...' എന്ന് തുടങ്ങുന്ന ഗാനവും സോഷ്യൽമീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞു.
advertisement
അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
advertisement
അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ. കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി. തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്.എക്സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 11, 2025 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'തലവരക്കൊരു തിളക്കം വച്ചപ്പോ കിടച്ച സൗഭാഗ്യം'; സ്‌കൂളിൽ പഠിക്കുന്ന കാലത്തിറങ്ങിയ പാട്ടിനു ചുവടുമായി അർജുൻ, ഒപ്പം അശോകനും രേവതിയും