'തുടരുമിന് നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി'; തരുൺ മൂർത്തിയെ വീട്ടിൽ വിളിച്ചുവരുത്തി അഭിനന്ദിച്ച് സൂര്യയും കാർത്തിയും
- Published by:Sarika N
- news18-malayalam
Last Updated:
മെയ് 9 നാണ് തുടരുമിന്റെ തമിഴ് പതിപ്പ് തീയേറ്ററുകളിൽ എത്തിയത്
നടൻ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം നിർവഹിച്ച ഹിറ്റ് ചിത്രമാണ് തുടരും. തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ബോക്സ്ഓഫീസിൽ കുതിപ്പ് തുടരുകയാണ് ചിത്രം. മെയ് 9 നാണ് തുടരുമിന്റെ തമിഴ് പതിപ്പ് റിലീസ് ആയത്. ചിത്രത്തിന് തമിഴ്നാട്ടിലും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രം ഇഷ്ടമായെന്നറിയിച്ച് സംവിധായകൻ തരുൺ മൂർത്തിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചിരിക്കുകയാണ് നടന്മാരായ കാർത്തിയും സൂര്യയും.
advertisement
തരുൺ തന്നെയാണ് ഇൻസ്റ്റഗ്രം അക്കൗണ്ടിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. കുടുംബസമേതമാണ് സംവിധായകൻ താരങ്ങളെ സന്ദർശിച്ചത്. സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും തരുൺ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോളിവുഡിലും 'തുടരും' തരംഗം എന്ന അടിക്കുറിപ്പോടെയാണ് കാർത്തിക്കൊപ്പമുള്ള ചിത്രം തരുൺ മൂർത്തി പങ്കുവച്ചത്. തന്നെ വീട്ടിലേക്ക് ക്ഷണിച്ചതിനും തന്ന സ്നേഹത്തിനും അദ്ദേഹം നന്ദി അറിയിച്ചു. തുടരും സിനിമയോടും മോഹൻലാലിനോടുമുള്ള മൂവരുടേയും സ്നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുൺ മൂർത്തി കുറിച്ചു.
advertisement
"എന്നെ ക്ഷണിച്ചതിനും മലയാളസിനിമയോടും ലാൽ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിർവചനങ്ങൾ. ആ വികാരത്തിന്റെ പേരാണ് മോഹൻലാൽ."തരുൺ മൂർത്തി കുറിച്ചു. അതേസമയം, തുടരും വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
May 19, 2025 7:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'തുടരുമിന് നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി'; തരുൺ മൂർത്തിയെ വീട്ടിൽ വിളിച്ചുവരുത്തി അഭിനന്ദിച്ച് സൂര്യയും കാർത്തിയും