തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

Last Updated:
കൊച്ചി: കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ബീയര്‍ പ്രസാദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദീപാങ്കുരനാണ്. വിജേഷ് ഗോപാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രണയ-ഹാസ്യ-കുടുംബ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍.  ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും.
ലാല്‍ ജോസിന്റെ ഇരുപത്തിനാലാമത്തെ ചിത്രമാണ്. കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലുള്ള മൂന്നാമത്തെ ചിത്രവും. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളിലാണ് ഇതിനു മുന്‍പ് ഇരുവരും ഒന്നിച്ചത്.
വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, രാജേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതുമുഖമാണ് നായിക. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മാണം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement