advertisement

യുഎഇക്ക് ഐക്യദാർഢ്യം ! ഇന്ത്യക്കാരുടെ സംരക്ഷണത്തിന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

Last Updated:

യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിൽ മോദി നന്ദി രേഖപ്പെടുത്തി

News18
News18
ന്യൂഡൽഹി: ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് കലുഷിതമായ പശ്ചിമേഷ്യൻ സാഹചര്യത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. യുഎഇക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി, ഈ പ്രയാസകരമായ സമയത്ത് ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു.
ഇറാന്റെ സൈനിക നീക്കത്തിൽ യുഎഇയിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരന്ത്യൻ പൗരൻ ഉൾപ്പെടെ 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇന്ത്യൻ പൗരൻ അപകടനില തരണം ചെയ്തതായും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിൽ മോദി നന്ദി രേഖപ്പെടുത്തി.
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന്റെ പരമാധികാരിയെ വധിച്ചതിന് പിന്നാലെയാണ് ഇറാൻ തിരിച്ചടി ശക്തമാക്കിയത്. യുഎഇയുടെ പ്രതിരോധ മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച്, 165 ബാലിസ്റ്റിക് മിസൈലുകളും 541 ഡ്രോണുകളുമാണ് ഇറാൻ പ്രയോഗിച്ചത്. ദുബായിലെ വിശ്വപ്രസിദ്ധമായ പാം ജുമൈറയിലും മിസൈലുകൾ പതിച്ചു. നിലവിൽ യുഎഇ വ്യോമപാത അടച്ചിരിക്കുകയാണ്. ദുബായ് വിമാനത്താവളത്തിലുൾപ്പെടെ സർവീസുകൾ നിർത്തിവെച്ചു.
advertisement
advertisement
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ഡൽഹിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCS) യോഗം വിളിച്ചുചേർത്തു. ഗൾഫ് രാജ്യങ്ങളിലും ഇറാനിലും ഇസ്രായേലിലുമായി കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക. യുദ്ധം കൂടുതൽ വ്യാപിച്ചാൽ ഇവരെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
യുഎഇക്ക് ഐക്യദാർഢ്യം ! ഇന്ത്യക്കാരുടെ സംരക്ഷണത്തിന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement