ന്യൂഡൽഹി: രാഷ്ട്രിയ വിവാദങ്ങൾക്ക് വഴിയെരുക്കി രണ്ട് ബോളിവുഡ് ചിത്രങ്ങൾ ഇന്ന് തിയറ്ററുകളിലെത്തും. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതം പ്രമേയമായ ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്ററും ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പശ്ചാത്തലമാകുന്ന ഉറി എന്ന ചിത്രവുമാണ് പ്രദർശനത്തിനെത്തുന്നത്.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ തിയറ്ററുകളില്‍ എത്തുന്നത്. മൻമോഹൻ സിഗിന്റെ ജീവിതം പറയുന്ന ചിത്രം അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ പുസ്തകം പ്രമേയമാക്കിയാണ് ഒരുക്കിരിക്കുന്നത്. അനുപം ഖേറാണ് മന്‍മോഹന്‍ സിംഗായി വേഷമിട്ടിരുന്നത്. വിജയ് ഗുട്ടെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സോണിയ ഗാന്ധിയെയും കുടുംബത്തെ താറടിച്ചുകാട്ടാനുള്ള ബിജെപി പ്രചാരണത്തിന്‍റെ ഭാഗമെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ചിത്രത്തിൻറ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ഡൽഹി കോടതി തള്ളിയിരുന്നു.
ഉറിയില്‍ പാകിസ്താൻ നടത്തിയ ഭീകരാക്രമണവും അതിന് മറുപടിയായി ഇന്ത്യ പാകിസ്താനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും ആസ്‍പദമാക്കിയാണ് ഉറി ചിത്രീകരിച്ചിരിക്കുന്നത്. നവാഗതനായ ആദിത്യാ ധർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശലാണ് നായകൻ. ബിജെപി സർക്കാരിന്റെ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടമായി കാണുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് സിനിമയായി എത്തുമ്പോൾ പുതിയ രാഷ്ട്രിയ വിവാദങ്ങൾക്ക് അത് വഴിയേരുക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2016 surgical strikes, Bjp, Bollywood film, Congress, FILM, Surgical Strikes, The Accidental Prime Minister, ബോളിവുഡ് സിനിമ, മിന്നലാക്രമണം