ബ്രോ ഡാഡി സെറ്റിലെ പീഡന വിവരം പൃഥ്വിരാജ് അറിഞ്ഞിരുന്നെന്ന് പരാതിക്കാരി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് വേളയിൽ സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടറായ മൻസൂർ റഷീദ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റായ യുവതിയുടെ പരാതി
ബ്രോ ഡാഡി എന്ന സിനിമയുടെ സെറ്റിൽ വച്ച് താൻ പീഡനത്തിനിരയായ വിവരം സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജ് അറിഞ്ഞിരുന്നെന്ന് പരാതിക്കാരിയും ജൂനിയർ ആർട്ടിസ്റ്റുമായ നടിയുടെ വെളിപ്പെടുത്തൽ. ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് വേളയിൽ സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടറായ മൻസൂർ റഷീദ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ജൂനിയർ ആർട്ടിസ്റ്റായ യുവതി രംഗത്തെത്തിയിരുന്നു. പീഡന വിവരത്തെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത് ഫെഫ്കയിലായിരുന്നെന്നും എന്നാൽ ഫെഫ്ക നടപടിയൊന്നും സ്വികരിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞു. പിന്നീട് എമ്പൂരാൻ ചിത്രത്തിലും സഹ സംവിധായകനായി മൻസുർ റഷീദിനെ ഉൾപ്പെടുത്തിയ വിവരം അറിഞ്ഞ് ഇരു ചിത്രങ്ങളുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന വ്യക്തിയെ സംഭവം അറിയിക്കുകയും ഇദ്ദേഹം വഴി പൃഥ്വിരാജ് പീഡന വിവരം അറിയുകയും ചെയ്തതായി യുവതി വെളിപ്പെടുത്തി. പിന്നീട് ഇയാളെ എമ്പൂരാൻ്റെ സെറ്റിൽ നിന്ന് ഒഴിവാക്കിയെന്നറിഞ്ഞെന്നും പരാതിക്കാരി പറഞ്ഞു.
ബ്രോ ഡാഡി സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് മൻസുർ റഷീദ് യുവതിയെ പീഡിപ്പിച്ചത്. 2021ൽ ഹൈദരാബാദിൽ വച്ചായിരുന്നു സംഭവം നടന്നത്. ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്ന ചിത്രങ്ങൾ പകർത്തുകയും ഇതുപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ ആരോപണം. യുവതിയുടെ പരാതിയിൽ കൊല്ലം ഓച്ചിറ സ്വദേശിയായ മൻസൂർ റഷീദിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു.
2021 ആഗസ്റ്റ് എട്ടിനാണ് പീഡനം നടന്നത്. ബ്രോഡാഡി സിനിമയിൽ വിവാഹ സീൻ ഷുട്ട്ചെയ്യാനായി ഹൈദരാബാദിലെ മലയാളി അസോസിയേഷൻ അറിയിച്ചതു പ്രകാരമാണ് യുവതി അഭിനയിക്കാനെത്തെയത്. ഷുട്ടിംഗിന്റെ ഭാഗമായി ഹോട്ടലിൽ താമസിക്കുമ്പോഴാണ് മൻസുർ റഷീദ് യുവതിയെ പീഡനത്തിനിരയാക്കിയത്. മുറിയിലെത്തിയ മൻസൂർ റഷീദ് കോള നൽകുകയു ഇത് കുടിച്ച് ബോധരഹിതയായ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് യുവതി ആരോപിച്ചത്. പിന്നീട് നഗ്ന ചിത്രം കാട്ടി പലപ്പോഴായി ആറര ലക്ഷത്തോളം രുപ തട്ടിയെടുത്തതായും യുവതി പറയുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Aug 31, 2024 8:14 AM IST






