• HOME
 • »
 • NEWS
 • »
 • film
 • »
 • എന്നെങ്കിലും ഓസ്കർ ലഭിച്ചിരുന്നെങ്കിൽ ഇർഫാൻ ഖാൻ അത് ഇവിടെ സൂക്ഷിച്ചേനെ!

എന്നെങ്കിലും ഓസ്കർ ലഭിച്ചിരുന്നെങ്കിൽ ഇർഫാൻ ഖാൻ അത് ഇവിടെ സൂക്ഷിച്ചേനെ!

'ഒരുപാട് അവാർഡുകൾ നേടുക എന്നത് ചെറിയൊരു കാര്യമാണ്. എന്നാൽ ആ അവാർഡ് (ഓസ്കർ) എല്ലാത്തിനെയും മാറ്റിമറിക്കുന്ന ഒന്നാണ്': ഇർഫാൻ ഖാന്റെ വാക്കുകൾ

ഇർഫാൻ ഖാൻ

ഇർഫാൻ ഖാൻ

 • Share this:
  'ഇൻ മെമ്മോറിയം' എന്ന പ്രത്യേക സെഗ്മന്റിലൂടെ 93-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങിൽ അതുല്യനായ ഹിന്ദി ചലച്ചിത്ര നടൻ ഇർഫാൻ ഖാനെയും കോസ്റ്റ്യൂം ഡിസൈനർ ഭാനു അത്തയ്യയെയും അനുസ്മരിച്ചു. ലോകസിനിമയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയ, നമ്മെ വിട്ടു പിരിഞ്ഞ ചാഡ്‌വിക്ക് ബോസ്‌മാൻ, ഇയാൻ ഹോൾ, സീൻ കോണറി, മാക്സ് വോൻ സൈഡോ തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകരെ അനുസ്മരിക്കുന്ന കൂട്ടത്തിലാണ് ഇർഫാൻ ഖാനും ഭാനു അത്തയ്യയും ആദരവ് പിടിച്ചു പറ്റിയത്.

  അന്താരാഷ്ട്ര സിനിമാ പ്രേമികൾക്ക് പരിചിതനായ ഇർഫാൻ ഖാൻ കഴിഞ്ഞ വർഷം ഏപ്രിൽ 29-ന് മുംബൈയിൽ വച്ചാണ് വിടവാങ്ങിയത്. രണ്ട് വർഷക്കാലം ന്യൂറോ എൻഡ്രോക്രൈൻ ട്യുമറിനോട് പട പൊരുതി ഒടുവിൽ 53 വയസുകാരനായ ഇർഫാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തെ തുടർന്ന് കഴിഞ്ഞ വർഷം തന്നെ അക്കാദമി ഒരു ട്വീറ്റിലൂടെ ഇർഫാൻ ഖാന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

  ഓസ്കാർ നേടിയ നിരവധി സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ഇർഫാൻ ഖാൻ തനിക്ക് എന്നെങ്കിലും ഒരു ഓസ്കാർ അവാർഡ് ലഭിച്ചാൽ അത് എവിടെ സൂക്ഷിക്കുമെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

  "ഒരുപാട് അവാർഡുകൾ നേടുക എന്നത് ചെറിയൊരു കാര്യമാണ്. എന്നാൽ ആ അവാർഡ് (ഓസ്കർ) എല്ലാത്തിനെയും മാറ്റിമറിക്കുന്ന ഒന്നാണ്. ഒരു അഭിനേതാവിന്റെ മുന്നിലെ എല്ലാ സാധ്യതകളെയും തുറന്നിടുന്ന അവാർഡ് ആയിരിക്കും അത്. അത് ഞാൻ കുളിമുറിയിൽ സൂക്ഷിക്കില്ല എന്നെനിക്കറിയാം. അത് എപ്പോഴെങ്കിലും എന്നെത്തേടി വരികയാണെങ്കിൽ അതിന് വേണ്ട സ്ഥലവും കൂടെ വരും. അതിന് വേണ്ട ഇടം അത് തന്നെ കണ്ടെത്തും," എന്നാണ് 2017-ൽ ആർക്കിടെക്ച്ചറൽ ഡൈജസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഇർഫാൻ ഖാൻ പറഞ്ഞത്.  ദി വാർയർ, ദി നെയിംസെയ്ക്ക്, സ്ലംഡോഗ് മില്യണയർ, ദി അമേസിങ് സ്‌പൈഡർമാൻ, ലൈഫ്ഓഫ് പൈ, ജുറാസിക് വേൾഡ്, ഇൻഫേർണോ എന്നീ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ അഭിനേതാവാണ് ഇർഫാൻ ഖാൻ. കൂടാതെ നിരൂപക പ്രശംസ നേടിയ ബോളിവുഡ് സിനിമകളായ പാൻ സിങ് തോമർ, മക്ബൂൽ, ദി ലഞ്ച്‌ബോക്‌സ് എന്നീ ചിത്രങ്ങളിലും ഇർഫാൻ അഭിനയിച്ചിട്ടുണ്ട്.

  അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രമായ 'സലാം ബോംബെ' ഓസ്കർ അവാർഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവ ഉൾപ്പെടെ എട്ട് ഓസ്കാർ അവാർഡുകളാണ് സ്ലംഡോഗ് മില്യണയർ വാരിക്കൂട്ടിയത്. ലൈഫ്ഓഫ് പൈയ്ക്ക് നാല് ഓസ്കർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്

  ഇർഫാനോടൊപ്പം സ്ലംഡോഗ് മില്യണയറിൽ അഭിനയിച്ച ഫ്രീഡ പിന്റോ എന്ന അഭിനേത്രി 'ഇൻ മെമ്മോറിയം' പേജിൽ ഇർഫാൻ ഖാനോടുള്ള ആദരവ് രേഖപ്പെടുത്തി. ഒപ്പം തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഇർഫാൻ ഖാൻ ചിത്രങ്ങളുടെ പേരും അവർ പരാമർശിച്ചു.

  ലോസ് ആഞ്ചലസിൽ യൂണിയൻ സ്റ്റേഷനിൽ വച്ചാണ് ഇത്തവണ ഓസ്കർ അവാർഡ്ദാന ചടങ്ങ് സംഘടിപ്പിച്ചത്.

  Keywords: Oscar, Academy Awards 2021, Irrfan Khan, Slumdog Millionaire
  ഓസ്കർ, അക്കാദമി അവാർഡ് 2021, ഇർഫാൻ ഖാൻ, സ്ലംഡോഗ് മില്യണയർ
  Published by:user_57
  First published: