വിനായകന് ലൈനുണ്ട് സുരാജിന് സിക്സ്പാക്കും: 'തെക്ക് വടക്ക്' പുതിയ ടീസർ

Last Updated:

നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്

റിലീസിന് ഒരുങ്ങുന്ന തെക്ക് വടക്ക് സിനിമയും നായകരായ വിനായകന്റെയും സുരാജിന്റെയും പലവിധ ഭാവങ്ങളും സ്വഭാവസവിശേഷതകളും ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിടുകയാണ് അണിയറപ്രവർത്തകർ. യുവ താരങ്ങളായ ഷമീർ ഖാൻ, മെൽവിൻ ജി ബാബു എന്നിവർ സുരാജ് വെഞ്ഞാറമ്മൂടിന്റെ ശങ്കുണ്ണിയെ കുറിച്ചും വിനായകന്റെ മാധവനെ കുറിച്ചും പറയുന്ന ടീസർ പുറത്തിറങ്ങി. പെട്ടി, ഫ്രണ്ട് എന്നിങ്ങനെയാണ് ഇരുവരുടേയും പേര്. മെൽവിൻ വിനായകനെ കുറിച്ചും ഷമീർ സുരാജിനെ കുറിച്ചും വീരവാദം പറഞ്ഞ് തർക്കിക്കുന്നതായാണ് വീഡിയോ. അടുത്ത മാസം തിയറ്ററിൽ എത്തുന്ന സിനിമയുടെ ആമുഖ വീഡിയോയുടെ ഭാഗമാണ് ഇതും. പെട്ടി, ഫ്രണ്ട് എന്നീ കഥാപാത്രങ്ങളെ കൂടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് പുതിയ വീഡിയോ.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തെക്ക് വടക്കിന്റെ ആദ്യ പോസ്റ്ററും ശ്രദ്ധനേടിയിട്ടുണ്ട്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഡാൻസ് ചെയ്യുന്ന പോസാണ് ആദ്യ പോസ്റ്ററിലേത്. #കസ കസ എന്ന ഹാഷ്ടാഗ് മാത്രമാണ് പോസ്റ്ററിലൂടെ സിനിമ സംബന്ധിച്ചുള്ള സൂചന നൽകിയിരുന്നത്. പുതിയ ടീസറിലും കസ കസ, എന്നുപയോഗിക്കുന്നുണ്ട്. എന്താണ് കസ കസ എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. പരസ്പരം മുഖത്തടിക്കുകയും അലറി വിളിക്കുകയും മുഖം തിരിക്കുകയുമൊക്കെ ചെയ്ത ആമുഖ വീഡിയോകൾ മാധവനും ശങ്കുണ്ണിയും തമ്മിലുള്ള പോരാണ് വെളിപ്പെടുത്തിയത്. സീനിയർ സിറ്റിസൺസിന്റെ വേഷത്തിലേക്ക് ഇരുവരുടേയും മേക്കോവർ.
advertisement
റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയായും. കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാറക്കൽ, ജെയിംസ് പാറക്കൽ എന്നിവരാണ് മറ്റുതാരങ്ങൾ.
നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അൻജന ഫിലിപ്പ്, വി. എ ശ്രീകുമാർ എന്നിവർ ചേർന്ന് രൂപീകരിച്ച അൻജന- വാർസ് ആണ് നിർമ്മാണം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്. ഓണത്തിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
advertisement
ഗാനങ്ങൾ - ലഷ്മി ശ്രീകുമാർ, സംഗീതം - സാംസി.എസ്, ഛായാഗ്രഹണം -സുരേഷ് രാജൻ, എഡിറ്റിംഗ് - കിരൺദാസ്, പ്രൊഡക്ഷൻ ഡിസൈൻ - രാഖിൽ, മേക്കപ്പ് - അമൽ ചന്ദ്ര, കോസ്റ്റ്യും ഡിസൈൻ - അയിഷ സഫീർ സേട്ട്, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ വി. ബോസ്, നിശ്ചല ഛായാഗ്രഹണം - അനീഷ് അലോഷ്യസ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- സജി ജോസഫ്.
https://www.youtube.com/watch?v=zZNDdU3i_PE
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വിനായകന് ലൈനുണ്ട് സുരാജിന് സിക്സ്പാക്കും: 'തെക്ക് വടക്ക്' പുതിയ ടീസർ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement